അയോധ്യ വിധി: പ്രധാനമന്ത്രിയുടെ വ്യാജ കത്ത് പുറത്തുവിട്ട് ബംഗ്ലാദേശ് മാധ്യമങ്ങള്‍; അപലപിച്ച് ഇന്ത്യ

  |   Keralanews

ന്യൂഡൽഹി: അയോധ്യ വിധിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണത്തിൽ അപലപിച്ച് ഇന്ത്യ. വിദ്വേഷം സൃഷ്ടിക്കുന്ന വ്യാജപ്രചാരണമാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇത്തരം വ്യാജവാർത്തകൾ മനപ്പൂർവ്വം പ്രചരിപ്പിച്ചതിൽ അപലപിക്കുന്നു. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ പറഞ്ഞു.

നടപടിയിൽ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇത്തരം വ്യാജവാർത്ത സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും അപസ്വരം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ചീഫ് ജസ്റ്റിസിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അയച്ചെന്ന് പറയുന്ന കത്ത് പൂർണ്ണമായും വ്യാജമാണെന്ന് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഇത്തരത്തിലൊരു കത്ത് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഹൈക്കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൂർണ്ണമായും വ്യജമായ കത്ത് ബംഗ്ലാദേശിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത് വളരെ മോശമായ കാര്യമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു.

We strongly condemn those responsible for deliberately spreading such fake and malicious news, to divide communities, create disharmony and undermine friendship between the people of India and Bangladesh. http://v.duta.us/Dy5INgAA...

ഫോട്ടോ http://v.duta.us/kQJ4IAEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/UJv9kgAA

📲 Get Kerala News on Whatsapp 💬