കോടതി വിധി സ്വാഗതാര്‍ഹം; സര്‍ക്കാര്‍ പ്രകോപനമുണ്ടാക്കരുത്- കുമ്മനം

  |   Keralanews

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ചുള്ള പുനഃപരിശോധനാഹർജികളിൽ സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. കേസ് വിശാല ബെഞ്ചിന് വിട്ടതോടെ 2018 ലെ വിധിയിൽ എന്തോ അപാകതയുണ്ടെന്നും അത് പുനഃപരിശോധികേണ്ടതാണെന്നുമാണ് വ്യക്തമാകുന്നത്.

ആചാരങ്ങളിലും വിശ്വാസങ്ങളിലും നീതിപീഠത്തിന് ഇടപെടാമോ എന്ന വലിയ ചോദ്യവും വിശാലബെഞ്ചിന് വിടുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതായത് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാനുള്ള അവസരങ്ങൾ സർക്കാർ സൃഷ്ടിക്കരുതെന്നും അതിനാരും മുതിരരുതെന്നുമാണ് അർത്ഥം. ഇനി ശബരിമലയിൽ പ്രകോപനം സൃഷ്ടിക്കാതിരിക്കാൻ സംസ്ഥാന സർക്കാരും പോലീസും പ്രേത്യകം ശ്രദ്ധിക്കേണ്ടതുണ്ട്.

മാത്രമല്ല, ഇതരമതങ്ങൾ അനുവർത്തിച്ചുവരുന്ന ആചാരങ്ങൾ സംബന്ധിച്ചും സമ്പൂർണ ബെഞ്ച് പരിശോധിക്കണമെന്നാണ് വിധി. മുസ്ലിം ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവും അതിൽ ഉൾപ്പെടുന്നു. ഇതരമതങ്ങളിലെ ആചാരങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും നിലപാട് വ്യകതമാക്കണം.

പിണറായിയുടെ നവോത്ഥാനത്തിൽ അവയൊക്കെ ഉൾപ്പെടുമോ എന്ന് അദ്ദേഹം ജനങ്ങളോട് പറയണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. പുനഃപരിശോധനാഹർജിയിൽ എന്തുകൊണ്ട് ദേവസ്വം ബോർഡ് കക്ഷി ചേർന്നില്ല? വിശ്വാസവും ആചാരവും സംരക്ഷിക്കാൻ ബാധ്യതയുള്ള ദേവസ്വം ബോർഡ് മേധാവികൾ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്നും കുമ്മനം ആരോപിച്ചു....

ഫോട്ടോ http://v.duta.us/9I3rwAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/F0zoVAAA

📲 Get Kerala News on Whatsapp 💬