ഡയാലിസിസ് യന്ത്രം രോഗികൾക്കരുകിലേക്ക്

  |   Kottayamnews

ഗാന്ധിനഗർ: രോഗികൾ കിടക്കുന്ന സ്ഥലത്ത് ഡയാലിസിസ് യന്ത്രങ്ങളെത്തിച്ച് മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കം. വൃക്കരോഗ വിഭാഗത്തിലാണ് ആധുനിക സംവിധാനം തുടങ്ങിയത്. സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രമാണ് ഇവിടെയുള്ളത്.

ആശുപത്രിയിലെ വിവിധ വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും കഴിയുന്ന രോഗികൾക്ക് പലപ്പോഴും ഡയാലിസിസ് ആവശ്യമായി വരും. ഈ രോഗിയെ വൃക്കരോഗ വിഭാഗത്തിൽ എത്തിച്ചാലേ ചികിത്സ സാധ്യമായിരുന്നുള്ളൂ. എന്നാൽ, പുതിയ സംവിധാനത്തിൽ ഏതു വിഭാഗത്തിലുള്ള രോഗിക്കും ഡയാലിസിസ് യന്ത്രം എത്തിച്ച് ചികിത്സ നൽകാം. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ ഡയാലിസിസ് ഡിഗ്രി കോഴ്സിന് കോട്ടയം മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗത്തിൽ തുടക്കമായി. നിലവിൽ 10 സീറ്റാണുള്ളത്. വിഭാഗം മേധാവി ഡോ. കെ.പി.ജയകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു....

ഫോട്ടോ http://v.duta.us/tCoOewAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DYUxCwAA

📲 Get Kottayam News on Whatsapp 💬