റണ്‍വേയിലല്ല, വിമാനം ലാന്‍ഡ് ചെയ്തത് എയര്‍സ്ട്രിപ്പിന് പുറത്ത്, ബെംഗളൂരില്‍ ഒഴിവായത് വന്‍ ദുരന്തം

  |   Keralanews

ന്യൂഡൽഹി: റൺവേയിലിറങ്ങേണ്ട വിമാനം പറന്നിറങ്ങിയത് എയർസ്ട്രിപ്പിന് പുറത്ത്.നവംബർ 11 ന് രാവിലെ 7.22 ന് ബെംഗളൂരു വിമാനത്താവളത്തിലായിരുന്നു സംഭവം. 180 യാത്രക്കാരുമായിനാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നഗോ എയർ വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത്.

സംഭവത്തെ തുടർന്ന് വിമാനത്തിലെ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എ 320 വിഭാഗത്തിൽപ്പെടുന്ന യാത്രവിമാനത്തിന് ലാൻഡ് ചെയ്യാനുള്ള അനുമതി വിമാനത്താവള അധികൃതർ നൽകിയിരുന്നതായാണ് വിവരം.

എന്നാൽ വിമാനം എയർസ്ട്രിപ്പിന് പുറത്ത് ലാൻഡ് ചെയ്തത് പൈലറ്റിന്റെ തെറ്റുകാരണമാണോ മോശം കാലാവസ്ഥ കൊണ്ടാണോ എന്ന വിഷയത്തിൽ വ്യക്തതയൊന്നുമില്ല.

ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവം ഗൗരവകരമാണെന്ന് വിലയിരുത്തി. വിമാനത്തിലെ പൈലറ്റുമാരോട് സിവിൽ ഏവിയേഷൻ റെഗുലേറ്ററി ബോഡിക്ക് മുന്നാലെ ഹാജറാകാൻ ഡി.ജി.സി.എ നിർദേശം നൽകി.

content highlights: GoAir aircraft lands outside airstrip, major mishap averted...

ഫോട്ടോ http://v.duta.us/ZjYIWAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/a29EnwAA

📲 Get Kerala News on Whatsapp 💬