ശബരിമല വിധി: അവ്യക്തത നീക്കാന്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി

  |   Keralanews

തിരുവനന്തരപുരം: കോടതി വിധി എന്തായാലും അംഗീകരിക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലസ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ ഉത്തരവിന് സ്റ്റേ ഇല്ല എന്നാണ് മനസ്സിലാകുന്നത്. നിലവിലെ അവ്യക്തത മാറാൻ സർക്കാർ നിയമോപദേശം തേടും. യുവതികൾ വന്നാൽ എന്തു ചെയ്യും എന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്നും പിണറായി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സർക്കാർ നിലപാട്. നേരത്തെയുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി അതേരീതിയിൽ നിൽക്കുന്നു എന്നാണ് മനസ്സിലാകുന്നത്. അക്കാര്യത്തിൽ വ്യക്തത വരണം. മറ്റ് ചില പ്രശ്നങ്ങൾ ഏഴംഗ ഭരഘടന ബെഞ്ചിന് വിട്ടിട്ടുണ്ട്. കുറേ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.

നേരത്തെ സ്റ്റേ ഇല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ മാറ്റം വരുത്തിയതായി അറിയില്ല. അഞ്ചംഗ ബെഞ്ചിലെ മൂന്നംഗങ്ങളുടെ ഭൂരിപക്ഷ വിധിയിലും നേരത്തെയുള്ള നിലപാട് തിരുത്തിയിട്ടില്ല.

വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബാധിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും. പ്രസിദ്ധരായ നിയമജ്ഞരോട് ഇക്കാര്യം അന്വേഷിക്കും. ആശയക്കുഴപ്പം പരിശോധിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളു. അഞ്ചംഗങ്ങളിൽ രണ്ടംഗങ്ങൾ വിയോജിച്ചു എന്നാണ് അറിയുന്നത്. അവരിൽ ഒരാൾ കൂടെ ചേർന്നിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി....

ഫോട്ടോ http://v.duta.us/z6cStwEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/58sV3gAA

📲 Get Kerala News on Whatsapp 💬