അവർ അടുത്തറിഞ്ഞു പ്രതിഭയുടെ പൊൻമണിത്തിളക്കം

  |   Kozhikodenews

വിവിധ രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ അവർ അടുത്തെത്തി ആദരിച്ചു. ജന്മസിദ്ധമായ കഴിവുകളും നിരന്തര പരിശ്രമങ്ങളും കൊണ്ട് പ്രഗല്ഭർ നടന്ന വഴി അവർ അവരുടെ വീടുകളിലിരുന്ന് കണ്ടും കേട്ടും അറിഞ്ഞു. പ്രചോദനത്തിന്റെ വാക്കുകൾ, അനുഭവത്തിന്റെ മൂർച്ച, കഠിനാധ്വാനത്തിന്റെ നേർവിവരണം, കർമചൈതന്യത്തിന്റെ പൊൻ വെളിച്ചം... സ്കൂൾ കുട്ടികൾക്ക് ഇത് അസുലഭാവസരം.

ശിശുദിനത്തിൽ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച 'വിദ്യാലയം പ്രതിഭകളോടൊപ്പം' പരിപാടിയിലൂടെയാണ് കുട്ടികൾക്ക് പ്രമുഖരുമായി സംവദിക്കാൻ അവസരം ലഭിച്ചത്. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി.യെ ചാലപ്പുറത്ത് വസതിയിലെത്തി വിദ്യാർഥികൾ സന്ദർശിച്ചു. ഭാഷ, പ്രകൃതി, ജലസംരക്ഷണം എന്നിവയെക്കുറിച്ചുള്ള കുരുന്നുകളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. 2050-ആവുമ്പോഴേക്കും നമുക്ക് ജലലഭ്യത തീരെ കുറയുമെന്നും ഓക്സിജൻ പോലും വില കൊടുത്ത് വാങ്ങുന്ന സ്ഥിതി വരുമെന്നും കേട്ടപ്പോൾ കുട്ടികൾക്ക് ആശ്ചര്യം. അടിയന്തരാവസ്ഥയിലെ ജയിൽജീവിതം , എഴുത്തുകലയിലെ പ്രാഗല്ഭ്യം, പൊതുപ്രവർത്തനത്തിലെ രീതി എന്നിവയെല്ലാം കുട്ടികൾ ആരാഞ്ഞറിഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഉപയറക്ടർ വി.പി. മിനി, ഡി.പി.ഒ. എകെ. അബ്ദുൾ ഹക്കീം, റീജണൽ ഡപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ, അസി. കോ-ഓർഡിനേറ്റർ ഇ.എം. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ എത്തിയത്....

ഫോട്ടോ http://v.duta.us/qwlaZwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/YotflgAA

📲 Get Kozhikode News on Whatsapp 💬