ആദ്യം ആകാംക്ഷ, ഭയം... പിന്നെ ആഹ്‌ളാദം...

  |   Kozhikodenews

എലത്തൂർ: ആദ്യം ആകാംക്ഷ, പിന്നെ ഭയം. സ്റ്റേഷനിലേക്ക് നടന്നുകയറുമ്പോഴുള്ള അവസ്ഥ അങ്ങനെയായിരുന്നു കുരുന്നുകൾക്ക്. ഭയം ആഹ്ലാദത്തിന് വഴിമാറിയപ്പോൾ ആഹ്ലാദകരമായ കാഴ്ചകൾക്ക് എലത്തൂർ പോലീസ് സ്റ്റേഷൻ വേദിയായി. സ്റ്റേഷനിൽ നടത്തിയ ശിശുദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എലത്തൂർ സർക്കാർ മാപ്പിള എൽ.പി. സ്കൂളിലെ നൂറോളം കുരുന്നുകൾ കഥ പറഞ്ഞും പാട്ടുപാടിയും പോലീസ് സ്റ്റേഷനെ ആഹ്ലാദംകൊണ്ടുനിറച്ചു. എലത്തൂർ ശിശുസൗഹൃദ പോലീസാണ് സ്റ്റേഷൻവളപ്പിൽ ശിശുദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്. പോലീസുകാർ നൽകിയ ഐസ് ക്രീമും സമ്മാനങ്ങളുമായാണ് കുട്ടികൾ മടങ്ങിയത്. സി.ഐ.സി. അനിതകുമാരി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എസ്.ഐ. വി. ജയപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിബു, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഭവിത ബാൽരാജ്, സ്കൂൾ പ്രധാനാധ്യാപിക കെ. അംബിക എന്നിവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/aT2jIAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/qlXbsQAA

📲 Get Kozhikode News on Whatsapp 💬