ഇടത്താവളങ്ങളിൽ ശൗചാലയങ്ങളുടെ കുറവ് പ്രധാന പ്രശ്നം

  |   Pathanamthittanews

റാന്നി: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും ഇടത്താവളങ്ങളിൽ തീർഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായില്ല. പ്രാഥമീകാവശ്യങ്ങൾ നിറവേറ്റുവാനുള്ള സൗകര്യം മാത്രമാണ് തീർഥാടകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയിലും റാന്നിയിലും ശൗചാലയങ്ങളില്ലാത്തതാണ് പ്രധാന പ്രശ്നം.

വടശ്ശേരിക്കരയിൽ ഇടത്താവളമായ ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപം കല്ലാറിന്റെ തീരത്ത് ഗ്രാമപ്പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷനുണ്ട്. ഇതിൽ ആവശ്യമായ കക്കൂസുകളും ഉണ്ട്. എല്ലാ വർഷവും ഇത് ലേലം ചെയ്തു നൽകുകയാണ്. ഇക്കുറി ഇതുവരെ ആരും ലേലം എടുത്തിട്ടില്ല. ഇവ അടഞ്ഞുകിടക്കുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഇവിടെയെത്തുന്ന തീർഥാടകർ വലയും. ഇക്കുറി ഇതിന് ചുറ്റുമുള്ള കാടുകൾ കളയുന്നതിനുള്ള ജോലികൾപോലും പൂർത്തിയാക്കിയിട്ടുമില്ല. പരാതി ഉയർന്നതിനെ തുടർന്ന് ഇന്നലെയാണ് ഇതിനുള്ള പണികൾ തുടങ്ങിയത്. കംഫർട്ട് സ്റ്റഷനിലെ പല കക്കൂസുകളും ഉപയോഗിക്കാനാവാത്ത നിലയിലാണെന്നും പരാതിയുണ്ട്.

റാന്നിയിൽ

റാന്നിയിലെത്തുന്ന അയ്യപ്പഭക്തരെ ഏറ്റവും വലയ്ക്കുന്നത് ശൗചാലയങ്ങളാണ്. ഇടത്താവളമായ രാമപുരം ക്ഷേത്രത്തിൽ എം.എൽ.എ. ഫണ്ടുപയോഗിച്ച് പുതുതായി നിർമിച്ച കെട്ടിടത്തിൽ നാല് ശൗചാലയങ്ങളായിരുന്നു. ഇക്കുറി അത് ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ കെട്ടിടം ഉദ്ഘാടനം ചെയ്ത് അധിക നാൾക്കുള്ളിൽ ശൗചാലയങ്ങൾ ആരോ നശിപ്പിച്ചു. ഇവ ഉപയോഗിക്കാനാവാത്ത നിലയിലാണ്....

ഫോട്ടോ http://v.duta.us/oZqUzQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/yrPrXgAA

📲 Get Pathanamthitta News on Whatsapp 💬