എച്ച്.എസ്.എസ്., എച്ച്.എസ്. വിഭാഗങ്ങളിൽ ചങ്ങനാശ്ശേരി മുന്നിൽ

  |   Kottayamnews

കോട്ടയം: എച്ച്.എസ്.എസ്., എച്ച്.എസ്. വിഭാഗങ്ങളിൽ മുന്നിലേക്ക് ചങ്ങനാശ്ശേരി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 63 ഇനം പൂർത്തിയായപ്പോൾ 259 പോയിന്റുമായി ചങ്ങനാശ്ശേരി മുന്നേറുമ്പോൾ, 248 പോയിന്റുമായി കോട്ടയം ഈസ്റ്റ് രണ്ടാമതും 220 പോയിന്റുമായി കുറവിലങ്ങാട് മൂന്നാമതുമുണ്ട്. എച്ച്.എസ്.വിഭാഗത്തിൽ 205 പോയിന്റുമായി ചങ്ങനാശ്ശേരി ഒന്നാമതാകുമ്പോൾ, കുറവിലങ്ങാട് 199 പോയിന്റുമായി രണ്ടാംസ്ഥാനത്തും കോട്ടയം ഈസ്റ്റ് 190 പോയിന്റുമായി മൂന്നാംസ്ഥാനത്തുമുണ്ട്. സ്കൂൾ ഇനത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്.എച്ച്.എസും ഹൈസ്കൂൾ വിഭാഗത്തിൽ പാമ്പാടി ക്രോസ് റോഡ്‌സ് സ്കൂളുമാണു മുന്നേറുന്നത്. അറബിക് കലോത്സവത്തിൽ ഈരാറ്റുപേട്ട ഉപജില്ല ചാമ്പ്യൻമാരായി. മേള വെള്ളിയാഴ്ച സമാപിക്കും. മിമിക്രി, ഓട്ടൻതുള്ളൽ തുടങ്ങിയ ഇനങ്ങൾ ഇന്നുനടക്കും.പോയിന്റ് നില-ഉപജില്ലഹയർസെക്കൻഡറിചങ്ങനാശ്ശേരി-259കോട്ടയം ഈസ്റ്റ്-248കുറവിലങ്ങാട്-220കാഞ്ഞിരപ്പള്ളി-204ഹൈസ്കൂൾചങ്ങനാശ്ശേരി-205കുറവിലങ്ങാട്-199കോട്ടയം ഈസ്റ്റ്-190കോട്ടയം വെസ്റ്റ്-189യു.പി.വിഭാഗംകുറവിലങ്ങാട്-96പാലാ-94ഈരാറ്റുപേട്ട-93കാഞ്ഞിരപ്പള്ളി-91പോയിന്റ് നില-സ്കൂൾ ഹയർ സെക്കൻഡറിളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്.-96കുമരകം എസ്.കെ.എം.-79വാഴപ്പള്ളി സെന്റ് തെരേസാസ്-78കോട്ടയം മൗണ്ട്കാർമൽ-78ഹൈസ്കൂൾ വിഭാഗംപാമ്പാടി ക്രോസ് റോഡ്‌സ്-98കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.-64കുമരകം എസ്.കെ.എം.-59പാലാ സെന്റ് മേരീസ്-54യു.പി.വിഭാഗംഎ.കെ.ജെ.എം.കാഞ്ഞിരപ്പള്ളി-45ആനിക്കാട് ഗവ. സ്കൂൾ-42നെടുംകുന്നം സെന്റ് തെരേസാസ്-35എൻ.എസ്.എസ്.കോത്തല-34....

ഫോട്ടോ http://v.duta.us/lhjafQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/1skg0wAA

📲 Get Kottayam News on Whatsapp 💬