കൊച്ചിയിലെ റോഡുകളിലെ കുഴികള്‍ ഉടന്‍ അടക്കണം; പ്രത്യേക അനുമതിക്ക് കാക്കേണ്ട -ഹൈക്കോടതി

  |   Keralanews

കൊച്ചി: കൊച്ചിയിലെ റോഡുകളിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തിൽ കുഴികൾ അടക്കാൻ നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്നും ഹൈക്കോടതി കോർപ്പറേഷനോടും ജി.സി.ഡി.എ.യോടും നിർദേശിച്ചു.

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി സമർപ്പിച്ചിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത്തരത്തിലൊരു ഉത്തരവിട്ടത്.

കൊച്ചിയിലെ റോഡുകളിൽ ദിവസവും അപകടം വർധിക്കുകയാണ്. കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങളാണ് കൂടുതൽ. ഹൈക്കോടതി ചൂണ്ടിക്കാട്ടി. മഴ കാരണമാണ് അറ്റക്കുറ്റപ്പണികൾക്ക് കാലതാമസം വരുന്നതെന്ന് കോർപ്പറേഷൻ മറുപടി നൽകി. എന്നാൽ മറ്റിടങ്ങളിൽ ഇത്തരമൊരു സാഹചര്യമില്ലെന്നും കൊച്ചിയിൽ മാത്രം ഇതെങ്ങെനെ സംഭവിച്ചെന്നും കോടതി ചോദിച്ചു. നികുതി നൽകുന്ന ജനങ്ങൾക്ക് കോർപ്പറേഷൻ എന്താണ് നൽകുന്നതെന്നും കോടതി വിമർശിച്ചു.

കുറച്ച് സമയം കൂടി വേണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടപ്പോൾ അടിയന്തരമായി ഇടപ്പെട്ട് കുഴികൾ അടക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.

Content Highlights:Repair of roads in Kochi should be completed soon-Highcourt...

ഫോട്ടോ http://v.duta.us/-nANvQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GqmZRQAA

📲 Get Kerala News on Whatsapp 💬