കുട്ടിപ്പോലീസിന് വാഴക്കൃഷിയും വഴങ്ങും

  |   Alappuzhanews

മാന്നാർ: ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളുടെ കൂട്ടായ്മയിൽ വാഴക്കൃഷിയിൽ നൂറുമേനി വിളവ്. 'ഒരുമയുടെ കൃഷിക്കാലം' എന്നപേരിൽ സ്കൂൾവളപ്പിലെ ഒരേക്കറോളമുള്ള സ്ഥലത്താണ് കുട്ടിപ്പോലീസ് അംഗങ്ങൾ കൃഷിയിറക്കി വിജയം നേടിയത്. 62-ാമത് കേരളപ്പിറവിദിനത്തിലാണ് കേഡറ്റുകൾ 165-ഓളം വാഴവിത്തുകൾ നട്ടത്. ചെന്നിത്തല കൃഷിഭവൻ സഹായിച്ചു. മുപ്പതിനായിരം രൂപയാണ് കൃഷിക്കായി ചെലവഴിച്ചത്. ഇടയ്ക്ക് വെള്ളപ്പൊക്കത്തിൽ നിരവധി വാഴകളും നശിച്ചു. ജൈവവളമാണ് കൃഷിപരിപാലനത്തിന് ഉപയോഗിച്ചതെന്നും കോ-ഓർഡിനേറ്റർ മനോജ് എൻ.നമ്പൂതിരി പറഞ്ഞു. സ്കൂൾ മാനേജ്മെന്റും പി.ടി.എ.യും കൃഷിപരിപാലനവുമായി ഇവരോടൊപ്പമുണ്ട്.വിളവെടുപ്പ് മഹോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് തൂമ്പിനാത്ത് അധ്യക്ഷനായി. വി.ജെ.വർഗീസ്, ഗോപി മോഹനൻ, മാന്നാർ എസ്.ഐ. ജോർജുകുട്ടി, ഡോ. എസ്.രമാദേവി, സുരേഷ്, കെ.അശോക്‌കുമാർ, കെ.സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകൻ ജനാർദനനെ ചടങ്ങിൽ ആദരിച്ചു....

ഫോട്ടോ http://v.duta.us/Zo3ntgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/mjqviwAA

📲 Get Alappuzha News on Whatsapp 💬