കാട്ടിൽ ആളുകളെ സംഘടിപ്പിക്കുകയാണ് മാവോയിസ്റ്റുകൾ ചെയ്യുന്നത്- എ.വിജയരാഘവൻ

  |   Kannurnews

പയ്യന്നൂർ: ആരുമെത്താത്ത കാടുകളിൽ ആളുകളെ സംഘടിപ്പിക്കുകയാണ് മാവോയിസ്റ്റുകൾ ചെയ്യുന്നതെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവൻ പറഞ്ഞു. പയ്യന്നൂരിൽ നടന്ന സുബ്രഹ്മണ്യഷേണായി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെടിവെപ്പുണ്ടായത് സ്വാഭാവികമാണ്. മാവോയിസത്തെ പിന്തുണയ്ക്കുകയാണ് യു.ഡി.എഫ്. ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, വി.നാരായണൻ, കെ.പി.മധു, പി.വി.കുഞ്ഞപ്പൻ, ഇ.പി.കരുണാകരൻ, കെ.രാഘവൻ, കെ.വി.ലളിത, എസ്.ജ്യോതി, ശശി വട്ടക്കൊവ്വൽ തുടങ്ങിയവർ പങ്കെടുത്തു....

ഫോട്ടോ http://v.duta.us/_gSE8QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7ObGjwAA

📲 Get Kannur News on Whatsapp 💬