കഥകളി നാളെ മുതൽ

  |   Kottayamnews

വൈക്കം: ക്ഷേത്രത്തിലെ കളിവിളക്കിൽ ശനിയാഴ്ച തിരിതെളിയും. എട്ട്, ഒൻപത് ഉത്സവങ്ങളിലാണ് കഥകളി അരങ്ങേറുക. വൈക്കം കഥകളി ആസ്വാദക സംഘം അവതരിപ്പിക്കുന്ന കഥകളിയിൽ എട്ടാം ഉത്സവനാളിൽ നളചരിതം രണ്ടാംദിവസം, ദക്ഷയാഗം എന്നിവയും. ഒൻപതാം ഉത്സവ നാളിൽ ബാലിവധം, കിരാതം എന്നി കഥകളുമാണ് നടത്തുന്നത്. വൈക്കപ്പത്തപ്പന്റെ വിളക്കെഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പുറത്തേക്കുപോകുന്നതുവരെ കഥകളി തുടരും. വൈക്കത്തപ്പൻ പുരസ്‌കാരം വൈക്കം: വൈക്കത്തപ്പൻ ക്ഷേത്രകലാ ആസ്വാദക സമിതിയുടെ വൈക്കത്തപ്പൻ പുരസ്കാരം പുതുശ്ശേരിയിൽ ആർ.ഗോപാലകൃഷ്ണക്കുറുപ്പിന് നൽകും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ക്ഷേത്രംതന്ത്രിയാണ് പുരസ്കാരം നൽകുന്നത്. ധീവര മഹിളാസഭ പൂത്താലം ഇന്ന് വൈക്കം: ധീവര മഹിളാസഭ ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തും. ജില്ലാ കമ്മിറ്റി ആസ്ഥാനത്തുനിന്ന്‌ വൈകിട്ട് ആറിന് പുറപ്പെടുന്ന താലപ്പൊലി ബീച്ച് റോഡ്-ബോട്ട്ജെട്ടി- പടിഞ്ഞാറെനടവഴി ക്ഷേത്രത്തിൽ പ്രവേശിച്ച് താലങ്ങൾ സമർപ്പിക്കും. ദേവസ്വം പ്രാതൽ ഇന്നുമുതൽ വൈക്കം: ദേവസ്വത്തിന്റെ പ്രാതൽ ഏഴാം ഉത്സവ ദിനമായ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഇക്കുറി ഭക്തരുടെ തിരക്കനുസരിച്ച് പ്രാതൽ ഒരുക്കും. ജയറാമിന്റെ പഞ്ചാരിമേളം ഇന്ന് വൈക്കം: വൈക്കത്തഷ്ടമിക്ക് കലാസ്വാദകർക്ക് മുന്നിൽ മേളവിസ്മയം ഒരുക്കുവാൻ സിനിമാതാരം ജയറാമും. ഏഴാം ഉത്സവദിനത്തിലെ ശ്രീബലിയെഴുന്നള്ളിപ്പിന് ജയറാമിന്റെ പഞ്ചാരിമേളം ഉണ്ടാവും. ജയറാമിനോടൊപ്പം 121 കലാകാരൻമാരും രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ശ്രീബലി എഴുന്നള്ളിപ്പ് രണ്ടു പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരച്ചുവട്ടിൽ എത്തുന്നതോടെ ജയറാമിന്റെ മേളത്തിനു തുടക്കമാകും. തുടർന്ന്‌ പ്രദക്ഷിണവഴിയിലുടെ കടന്ന് ക്ഷേത്രത്തിന് വടക്ക് ഭാഗത്തെത്തുമ്പോൾ മേളം കൊട്ടിക്കയറും. കഴിഞ്ഞ അഷ്ടമിയുടെ ഏഴാം ഉത്സവ നാളിലും ജയറാം പഞ്ചാരിമേളം ഒരുക്കിയിരുന്നു.ഉത്സവബലി വൈക്കം: രണ്ടാമത്തെ ഉത്സവബലിക്ക് തന്ത്രി കിഴനേടത്ത് മാധവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മേൽശാന്തി ശ്രീധരൻ നമ്പൂതിരി വൈക്കത്തപ്പന്റെ മൂലവിഗ്രഹം എഴുന്നള്ളിച്ചു. ലോകനാർകാവ് മേൽശാന്തി തയ്യില്ലത്ത് നാരായണൻ നമ്പൂതിരി, ഏറാഞ്ചേരി ദേവനാരയണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. മാതൃഭൂമി പുസ്തകമേളയിൽ ബാലസാഹിത്യ കൃതികളുടെ വിപുലമായ ശേഖരം വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ആരംഭിച്ച മാതൃഭൂമി പുസ്തകമേളയിൽ ബാലസാഹിത്യ കൃതികളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ, ആൻഫ്രാങ്കിന്റെ ഡയറി, മുത്തശ്ശി രാമായണം, സുമംഗലയുടെ പുരാണ കഥകൾ, പറയിപെറ്റ പന്തിരുകുലം, തെന്നാലിരാമൻ, ഗാന്ധിജി, പൂന്താനം, മേൽപ്പത്തൂർ, ചാച്ചാജി കഥകൾ, ബഷീറിന്റെ പാത്തുമ്മയുടെ ആട്, എ.പി.ജെ.അബ്ദുൾകലാമിന്റെ അഗ്നിച്ചിറകുകൾ എന്നീ പുസ്തകങ്ങൾ മേളയിലുണ്ട്. ഫോൺ: 9747098698.

ഫോട്ടോ http://v.duta.us/rCL30AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/45TOXgAA

📲 Get Kottayam News on Whatsapp 💬