കീരികളെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

  |   Keralanews

ബദിയടുക്ക: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് കേരളത്തിന്റെ വടക്കേയറ്റത്ത് ഒരു തുടർച്ച. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു ക്ലബ്ബിലാണ് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതെങ്കിൽ, ഇപ്പോൾ കാസർകോട് ജില്ലയിലെ കുമ്പഡാജെയിലും സമാനമായ സംഭവം.

ബുധനാഴ്ച വൈകിട്ടോടെയാണ് കുമ്പഡാജെ മാർപ്പിനടുക്ക ഹയർസെക്കൻഡറി സ്കൂളിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തിൽ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയിൽ കണ്ടത്.

വൈകുന്നേരങ്ങളിൽ ഈ പ്രദേശം സമൂഹദ്രോഹികളുടെ താവളമാകുന്നുവെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഒരു കീരിയുടെ ജഡത്തിന് നാലുദിവസത്തെ പഴക്കവും മറ്റേ കീരിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കവുമുണ്ട്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരംനൽകിയതായി നാട്ടുകാർ പറഞ്ഞു.

content highlights:badiyadukka mongoose hanged...

ഫോട്ടോ http://v.duta.us/YDSzbwEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/loDoAgAA

📲 Get Kerala News on Whatsapp 💬