കുരുന്നുകളുടെ ഓർമകൾക്ക് മുന്നിൽ ട്രപ്പീസുമായി ജെമിനി ശങ്കരൻ

  |   Kannurnews

കണ്ണൂർ: നാല്പത് സിംഹങ്ങളും 35 ആനകളും 15 നരികളും......പിന്നെ കുറെ കുതിരകളും ഒരു ചിമ്പാൻസിയും. ഓർമകളുടെ തമ്പിൽനിന്ന്‌ സർക്കസ് കുലപതി ജെമിനി ശങ്കരൻ കുട്ടികൾക്കായി പഴയ കാഴ്ചകൾ വിവരിച്ചു. അതിശയത്തിന്റെ സർക്കസ് കൂടാരത്തിലെത്തിയ പോലെയായിരുന്നു അപ്പോൾ സ്കൂൾവിദ്യാർഥികൾക്ക്. കണ്ണൂർ നോർത്ത് ഉപജില്ലാതലത്തിൽ താവക്കര ഗവ. യു.പി. സ്കൂൾ, ടി.ടി.ഐ. (മെൻ) എന്നിവിടങ്ങളിലെ കുട്ടികളുമായിട്ടായിരുന്നു ജെമിനി ശങ്കരൻ അനുഭവം പങ്കുവെച്ചത്. വിദ്യാഭ്യാസവകുപ്പ് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്.കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന 50 അംഗ സംഘമാണ് കണ്ണൂർ പയ്യാമ്പലത്തെ ജെമിനി ശങ്കരന്റെ വസതിയായ പാംഗ്രൂവിലെത്തിയത്. 96 വയസ്സിലെത്തി നിൽക്കുന്ന മുത്തശ്ശന്റെ സ്‌നേഹവാത്സല്യങ്ങൾ കുട്ടികൾ നേരിൽ അനുഭവിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.സുരേന്ദ്രൻ, ബി.പി.ഒ.ടി.കെ.ശശികുമാർ, ടെയിനിങ് സ്‌കൂൾ പ്രഥമാധ്യാപകൻ കെ.വി ഹരിദാസൻ, താവക്കര സ്കൂൾ പ്രഥമാധ്യാപകൻ രാധാകൃഷ്ണൻ മാണിക്കോത്ത്, സി.എം.റോഷൻ എന്നിവർ നേതൃത്വം നൽകി...

ഫോട്ടോ http://v.duta.us/QWqFLgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/csadnAAA

📲 Get Kannur News on Whatsapp 💬