കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി മാര്‍ക്ക് തട്ടിപ്പ്

  |   Keralanews

തിരുവനന്തപുരം: കേരള സർവകലാശാലയിൽ രേഖകൾ തിരുത്തി മാർക്ക് തട്ടിപ്പ്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ജയിച്ചത് നൂറുകണക്കിന് വിദ്യാർത്ഥികൾ. 16 പരീക്ഷകളിലെ മാർക്ക് തിരുത്തി അധിക മോഡറേഷൻ നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

സർവകലാശാല അറിയാതെയാണ് കുട്ടികൾക്ക് കൂടുതൽ മാർക്ക് നൽകിയിരിക്കുന്നത്. സർവകലാശയിൽ നിന്ന് തന്നെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പാസ്വേഡ് ഉപയോഗിച്ച് കമ്പ്യൂട്ടറിയിൽ കയറിയാണ് അധിക മോഡറേഷൻ നൽകിയത്.ചട്ടപ്രകാരം സർവലകലാശാല നൽകുന്ന മോഡറേഷന് പുറമേയാണ് അധിക മാർക്ക് നൽകുന്നത്.തോറ്റ ചില വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാൻ ചെല്ലുന്ന സമയത്ത് തങ്ങൾ നേരത്തെ തന്നെ ജയിച്ചതായി അറിയുന്നതുപോലെ വിചിത്രമായ കാര്യങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്.

രണ്ട് പരീക്ഷകളിൽ മാർക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എ.ആർ.രേണുകയെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇതിൽ ഒതുങ്ങി നിൽക്കുന്നതല്ല തട്ടിപ്പിന്റെ വ്യാപ്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. 16 പരീക്ഷകളിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Content Highlights:Mark scam at Kerala University-documents Correction...

ഫോട്ടോ http://v.duta.us/Ok21GwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Z7oM7gAA

📲 Get Kerala News on Whatsapp 💬