കോല്‍ക്കളിയിലെ കുത്തക തകര്‍ത്ത് എന്‍.എസ്.എസ്.

  |   Wayanadnews

കൽപറ്റ: : ഒന്നരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന കോൽക്കളിയിലെ കുത്തകതകർത്ത് കല്പറ്റ എൻ.എസ്.എസ്. ജേതാക്കളായി. ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ 17 വർഷത്തോളമായി മാനന്തവാടി എം.ജി.എം. എച്ച്.എസ്സിനായിരുന്നു ജില്ലയിൽ ഒന്നാം സ്ഥാനം. പക്ഷേ ഇത്തവണ കല്പറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിലെ കലാകാരന്മാർ അട്ടിമറിവിജയം നേടി. കടുത്ത മത്സരത്തിനൊടുവിലാണ് മറ്റു നാല് ടീമുകളെ പിന്നിലാക്കി എൻ.എസ്.എസ്. വിജയക്കൊടി പാറിച്ചത്.

സ്കൂളിലെ പൂർവ വിദ്യാർഥിയായിരുന്ന സഞ്ജയ് ആർ. ബാബുവും യാസിർ ഗുരുക്കളുമാണ് വിദ്യാർഥികളെ കോൽക്കളി പരിശീലിപ്പിച്ചത്. വർഷങ്ങൾക്ക് മുമ്പ്, ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ സഞ്ജയ് എൻ.എസ്.എസ്. സ്കൂളിന് വേണ്ടി മത്സരിക്കുമ്പോഴും എം.ജി.എമ്മിന്റെ കുത്തകയായിരുന്നു കോൽക്കളി. എന്നാലിത്തവണ ശിഷ്യന്മാരിലൂടെ തങ്ങളുടെ കാലത്ത് നേടാൻകഴിയാത്ത വിജയം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് സഞ്ജയ്. വശ്യമായ താളത്തിലും ഈണത്തിലും പരസ്പരം മെയ് വഴക്കത്തോടെ ചുവടുകൾവെച്ച്, വട്ടക്കോലിൽ തുടങ്ങി ചാഞ്ഞടിയും ചെറുകളിയ്ക്കും ശേഷം ചടുലവേഗത്തിൽ കോർത്ത്, ഒഴിച്ചിലും മുട്ടും അടുക്കത്താളത്തോടെ കോൽക്കളി മത്സരം സമാപിക്കുമ്പോൾ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് വരവേറ്റത്. വ്യത്യസ്തമായ അവതരണവും ചടുലമായ ചുവടുകളുംകൊണ്ട് സമ്പന്നമായിരുന്നു കോൽക്കളി മത്സരം....

ഫോട്ടോ http://v.duta.us/9AynDgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/NAQ6YAAA

📲 Get Wayanad News on Whatsapp 💬