കല്ലട ജലോത്സവം നാളെ

  |   Kollamnews

കുണ്ടറ : ചാമ്പ്യൻസ് ബോട്ട് ലീഗ് കല്ലട ജലോത്സവം ശനിയാഴ്ച കല്ലടയാറ്റിലെ ഇടിയക്കടവ് കാരൂത്രക്കടവ് നെട്ടായത്തിൽ നടക്കും. നെട്ടായത്തിന്റെ ദൈർഘ്യം ഒരുകിലോമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. ഒൻപത് ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കുന്ന ലീഗ് മത്സരങ്ങൾകൂടാതെ നാട്ടുകാരുടെ പത്ത് ചെറു കളിവള്ളങ്ങളുമുണ്ടാവും.കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഘോഷയാത്ര വൈകീട്ട് നാലിന് ഇടിയക്കടവിൽനിന്ന് ആരംഭിച്ച് അഞ്ചിന് കാരൂത്രക്കടവിൽ അവസാനിക്കും. കാരൂത്രക്കടവിൽ വിവിധ കലാപരിപാടികൾ നടക്കും. ചെറുവള്ളങ്ങളായ വെപ്പ് എ ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് ബി, ഇരുട്ടുകുത്തി ബി എന്നിവയുടെ മത്സരം മൂന്നിന്‌ തുടങ്ങും. ചുണ്ടൻവള്ളങ്ങളുടെ മത്സരം 2.30-ന് ആരംഭിക്കും.3.30-ന് കരടികളി, കമ്പടികളി, തിരുവാതിര, പഞ്ചാരിമേളം തുടങ്ങിയവ നടക്കും. ഫൈനൽ മത്സരങ്ങൾ നാലിന് തുടങ്ങും. ഇതുവരെ നടന്നുവന്ന ശൈലിയിൽനിന്ന് വ്യത്യസ്തമായി വിനോദസഞ്ചാര സീസണിലാണ് ലീഗ് മത്സരങ്ങൾ നടക്കുന്നത്. വള്ളംകളി കാണാൻ മൺറോത്തുരുത്തിലേക്ക് വിദേശികൾ എത്തിത്തുടങ്ങി. ജലമേള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും മാസ് ഡ്രിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. വനംമന്ത്രി കെ.രാജു സമ്മാനങ്ങൾ വിതരണം ചെയ്യും.

ഫോട്ടോ http://v.duta.us/cg29jgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/OrrLUgAA

📲 Get Kollam News on Whatsapp 💬