ക്ഷയരോഗനിർമാർജനം: വയനാട് രാജ്യത്തിന് മാതൃക

  |   Wayanadnews

കല്പറ്റ: ക്ഷയരോഗനിർമാർജന യജ്ഞത്തിൽ ജില്ലയിലെ ആരോഗ്യസംവിധാനവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കൂട്ടായി പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമെന്ന് ലോകാരോഗ്യ സംഘടനയുടെ ജോയന്റ് മോണിറ്ററിങ് മിഷൻ സംഘം. മൂന്ന് ദിവസങ്ങളായി ജില്ലയിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയശേഷം കളക്ടർ ഡോ. അദീല അബ്ദുള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റായ ഡോ. വിൽസൺ ലോയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗസംഘമാണ് ജില്ലയിൽ പര്യടനം നടത്തിയത്. ക്ഷയരോഗ നിർമാർജനത്തിനായുള്ള വയനാടിന്റെ പ്രവർത്തനങ്ങളിൽ പ്രതീക്ഷയുണ്ട്. ജനകീയപങ്കാളിത്ത്വത്തോടെ ഇത്തരമൊരു പ്രവർത്തനം വികസ്വരരാജ്യങ്ങളിൽ ആദ്യമാണ്. രാജ്യത്തെ മറ്റൊരിടത്തുംകാണാത്ത ഏകോപനമാണ് ഇവിടെയുള്ളത്. രോഗികൾ താമസസ്ഥലത്തുനിന്നും ആശുപത്രികളിലേക്ക് കൂടുതൽദൂരം സഞ്ചരിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ മൊബൈൽയൂണിറ്റുകൾ ആവശ്യമാണെന്ന് വിലയിരുത്തി. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടികളും ഊർജിതപ്പെടണമെന്നും നിർദേശിച്ചു.

ലോകാരോഗ്യസംഘടന, സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറ്റ്ലാൻറ, ഇൻറർനാഷണൽ യൂണിയൻ എഗെയ്നിസ്റ്റ് ടി.ബി. ആൻഡ് ലങ്ങ് ഡിസീസസ്, നാഷണൽ ടി.ബി. ഡിവിഷൻ എന്നിവിടങ്ങളിൽനിന്നുള്ള ഡോക്ടർമാരാണ് സംഘത്തിലുണ്ടായിരുന്നത്.

content highlights:Wayanad campaign against tuberculosis...

ഫോട്ടോ http://v.duta.us/MN_i1AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7fUPrAAA

📲 Get Wayanad News on Whatsapp 💬