ഗുരുവായൂരിൽ 1,000 രൂപയ്ക്ക് സുഗമദർശനം: റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

  |   Thrissurnews

തൃശ്ശൂർ: ആയിരം രൂപ അടച്ച് നെയ്‌വിളക്ക് പൂജ നടത്തുന്നവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമമായ ദർശനം അനുവദിക്കുന്നത് അസമത്വവും അവകാശലംഘനവുമാണെന്ന പരാതിയിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് നിർദേശം നൽകി. ഇക്കഴിഞ്ഞ ഏപ്രിലിൽ കമ്മിഷൻ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററിൽനിന്ന്‌ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിപ്പോർട്ട് ഫയൽ ചെയ്തില്ല. പകരം ദേവസ്വം സമയം ചോദിച്ചു. ഇതിനെത്തുടർന്നാണ് 30 ദിവസത്തിനകം മറുപടി ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ നോട്ടീസയച്ചത്. അഭിഭാഷകനായ വി. ദേവദാസാണ് പരാതി നൽകിയത്....

ഫോട്ടോ http://v.duta.us/d6fBkQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/uT0ghwAA

📲 Get Thrissur News on Whatsapp 💬