ചാച്ചാജിയെ അനുസ്‌മരിച്ച്‌ ശിശുദിനാഘോഷം

  |   Ernakulamnews

കോലഞ്ചേരി: ചാച്ചാജിയെ അനുസ്മരിച്ച്‌ സ്കൂളുകളിൽ ശിശുദിനാഘോഷവും 'വിദ്യാലയം പ്രതിഭകളിലേക്ക്‌' എന്ന സർക്കാർ പദ്ധതിയും നടത്തി. 'വിദ്യാലയം പ്രതിഭകളിലേക്ക്‌' പദ്ധതിയുടെ ഭാഗമായി കടയിരുപ്പ്‌ ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾ കേരളീയ ചുമർച്ചിത്ര കലാകാരൻ ഉണ്ണി എം. മണിയെ വീട്ടിലെത്തി ആദരിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥികൂടിയാണ്‌ ചുമർച്ചിത്ര കലാകാരൻ ഉണ്ണി. കോലഞ്ചേരി ഗവ. എൽ.പി. സ്കൂളും നസ്രത്ത്‌ വിദ്യാകേന്ദ്രവും ചേർന്ന്‌ ശിശുദിനം ആഘോഷിച്ചു. കോലഞ്ചേരി ടൗണിലേക്ക്‌ റാലിയും പൊതുസമ്മേളനവും നടത്തി. പൂത്തൃക്ക ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി അജയൻ റാലിയും സമ്മേളനവും ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവ വിജയി ഗായത്രി സഹജൻ ശിശുദിന സന്ദേശം നൽകി. കക്കാട്ടുപാറ ഗവ. എൽ.പി. സ്കൂളിൽ റാലിയും സമ്മേളനവും നടത്തി. വാർഡ്‌ മെമ്പർ എം.പി. വർഗീസ്‌ ഉദ്‌ഘാടനം ചെയ്തു. കറുകപ്പിള്ളി ഗവ. യു.പി. സ്കൂളിൽ റാലിയും കിഡ്‌സ്‌ ഫെസ്റ്റും നടത്തി. പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷ സാലി ബേബി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ രാജേഷ്‌ ചന്ദ്രന്റെ അധ്യക്ഷതയിൽ ഫാ. ഐസക്‌ കരിപ്പാൽ ശിശുദിന സന്ദേശം നൽകി. കിഡ്‌സ്‌ ഫെസ്റ്റ്‌ അജിത സാനു ഉദ്‌ഘാടനം ചെയ്തു.പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഴന്തോട്ടം ജങ്‌ഷൻ വരെ റാലിയും പൊതുസമ്മേളനവും നടത്തി. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ നാടകവും നടത്തി. പാങ്കോട്‌ ഗ്രാമീണ വായനശാലയും ബാലവേദിയും ചേർന്ന്‌ 108-ാം നമ്പർ അങ്കണവാടിയിൽ ശിശുദിന റാലിയും സമ്മേളനവും നടത്തി. അങ്കണവാടി ടീച്ചർ വി.ജി. സേതുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ അംഗം ഉഷാ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്തു.തിരുവാണിയൂർ ഗവ. ജെ.ബി.എസിൽ ശിശുദിന റാലിയും സമ്മേളനവും നടത്തി.

ഫോട്ടോ http://v.duta.us/Dtv8FgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/QWGZmwAA

📲 Get Ernakulam News on Whatsapp 💬