ചാച്ചാജിയെ അനുസ്മരിച്ച് ശിശുദിനാഘോഷം

  |   Palakkadnews

പാലക്കാട്: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. ബലൂണുകളും റിബ്ബണുകളും തോരണങ്ങളുമായി മോയൻ എൽ.പി. സ്കൂളിൽനിന്നാരംഭിച്ച കുട്ടികളുടെ വർണാഭമായ റാലി ചെറിയ കോട്ടമൈതാനിയിൽ സമാപിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി വിഷ്ണു കെ.എൻ., പ്രസിഡന്റ്‌ നിദ കെ.എ. എന്നിവർ റാലിക്ക് നേതൃത്വം നൽകി. സമാപന സംഗമത്തിൽ വിഷ്ണു ദേശീയപതാക ഉയർത്തി. നിദ അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടർ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.സി. ജനറൽ കെ.ജി. ബാബു ശിശുദിനസ്റ്റാമ്പ്‌ ശിശുക്ഷേമസമിതി സെക്രട്ടറി എം.സി. വാസുദേവന് നൽകി പ്രകാശനംചെയ്തു. സമിതി വൈസ് പ്രസിഡന്റ്‌ സി.പി. ജോൺ, ജോ. സെക്രട്ടറി എം. രാമചന്ദ്രൻ, എക്സിക്യുട്ടീവ് അംഗങ്ങളായ വി.കെ. കമലം, എ.കെ. കുട്ടൻ, ആർ. ശിവൻ, എ.ഡബ്ല്യു.ഡി.സി. പ്രിൻസിപ്പൽ സി. ബീന ശിശുക്ഷേമസമിതി ട്രഷറർ കെ. വിജയകുമാർ, എക്സിക്യുട്ടീവ് അംഗം എം. രൺദീഷ് തുടങ്ങിയവർ സംസാരിച്ചു. വർണോത്സവത്തിലെ വിജയികൾക്ക് സമ്മാനവിതരണവും നടന്നു....

ഫോട്ടോ http://v.duta.us/TpDY6AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Zs_7YgAA

📲 Get Palakkad News on Whatsapp 💬