ചേന്നൻപാറ റോഡിലൂടെയുള്ള യാത്ര ദുരിതം

  |   Thiruvananthapuramnews

വിതുര: നെടുമങ്ങാട് പൊന്മുടിപ്പാതയിലെ ചേന്നൻപാറ ജങ്ഷനിലൂടെയുള്ള യാത്ര ദുരിതമാകുന്നു. റോഡിൽ കുണ്ടും കുഴികളും നിറഞ്ഞിട്ട് മാസങ്ങളായെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചേന്നൻപാറ പേരയത്തുപാറ ജങ്ഷനുകൾക്കിടയിലാണ് പ്രശ്നം രൂക്ഷം.നിരവധി കുഴികളാണ് ഈ ഭാഗത്തുള്ളത്. റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താണു. മഴക്കാലത്ത് വെള്ളക്കെട്ടാകുന്നതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാവും. വെള്ളം നിറഞ്ഞാൽ കുഴികൾ അറിയാൻ കഴിയില്ല. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ആറു വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. ഇതിൽ മീനാങ്കൽ സ്വദേശികളായ ദമ്പതിമാർക്ക് സാരമായി പരിക്കുപറ്റി. റോഡിനോട് ചേർന്ന് നിൽക്കുന്ന വൻമരങ്ങളും കൂടിയാകുമ്പോൾ യാത്ര ഏറെ ദുഷ്കരമാകും. കുഴികളിൽ വീഴാതെ അരികു ചേർന്നു പോകാനുള്ള ശ്രമത്തിന് ഇവ തടസ്സമാകുന്നു. മലയോരത്തെ പ്രധാന റോഡായതിതിനാൽ കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾെപ്പടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്. സ്‌കൂൾ ബസുകളും കുറവല്ല. അവധി ദിവസങ്ങളിൽ പൊന്മുടിയിലേക്കുള്ള വാഹനങ്ങളും നിരവധിയാണ്. റോഡ് നവീകരിക്കണം ഫ്രാറ്റ് വിതുര-തൊളിക്കോട് റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ഫ്രാറ്റ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വളവുകളും കുഴികളും അപകട ഭീഷണിയാകുന്നു. മലയോരപാതയുടെ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി സഞ്ചാരയോഗ്യമാക്കണമെന്ന് പ്രസിഡൻറ് ജി.ബാലചന്ദ്രൻനായർ, സെക്രട്ടറി തെന്നൂർ ഷിഹാബ് എന്നിവർ പറഞ്ഞു.

ഫോട്ടോ http://v.duta.us/s03qoQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/r5jhQgAA

📲 Get Thiruvananthapuram News on Whatsapp 💬