ചൂലെടുത്ത് നാട്; സുന്ദരിയായി ആലപ്പുഴ

  |   Alappuzhanews

ആലപ്പുഴ: മൂന്നു മണിക്കൂർ.., അയ്യായിരത്തിലധികം ആളുകൾ; അവർ കൈമെയ് മറന്ന് ഇറങ്ങിയപ്പോൾ വൃത്തിയായത് ആലപ്പുഴ നഗരഹൃദയത്തിലെ തെരുവുകൾ. പാതയോരങ്ങളിൽ കിടന്നിരുന്ന പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഈ സമയത്തിനുള്ളിൽ ചാക്കുകളിലായി. മാതൃകയാവുകയാണ് ഈ മഹാശുചീകരണ യജ്ഞം. പുത്തനൊരു ശുചിത്വ സംസ്കാരത്തിനായി ആലപ്പുഴക്കാരും രംഗത്തിറങ്ങുകയാണ്. സുന്ദരിയായിത്തുടങ്ങുകയാണ് ഈ നഗരം.

പങ്കാളിത്തത്തിൽ മുന്നിൽ വിദ്യാർഥികൾ

സ്കൂൾ-കോളേജ് വിദ്യാർഥികൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, അങ്കണവാടി അധ്യാപകർ, കുടുംബശ്രീ, ഹരിതകർമസേന, നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, ഡി.ടി.പി.സി. ജീവനക്കാർ തുടങ്ങിയവർ രംഗത്തിറങ്ങി. വിദ്യാർഥികളായിരുന്നു പങ്കാളിത്തത്തിൽ മുന്നിൽ.

മൂന്നുമണിക്കൂറിനുള്ളിൽ മാലിന്യം ചാക്കിൽ

എട്ടുമണിക്ക് യജ്ഞം തുടങ്ങി. വിദ്യാർഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ അതത് സ്കൂൾ പരിസരം വൃത്തിയാക്കി. മറ്റുള്ളവർ ടൗൺ ഹാളിൽ ഒത്തുകൂടി. ഓരോ സംഘത്തെയും നിശ്ചിത സ്ഥലങ്ങളിലേക്ക് വാഹനങ്ങളിൽ എത്തിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കായിരുന്നു ഹെൽത്ത് സർക്കിൾ അടിസ്ഥാനത്തിൽ ശുചീകരണത്തിന്റെ ചുമതല.

11 മണി കഴിഞ്ഞപ്പോഴേക്കും മാലിന്യം ചാക്കുകളിൽ നിറഞ്ഞു. ഇവ തരംതിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ കോഴിക്കോട്ടുള്ള കമ്പനിക്ക് നൽകും.

ശുചീകരണ യജ്ഞത്തിന് നഗരസഭാ, ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, എൽ.ഡി.എഫ്. നഗരസഭാ കക്ഷി നേതാവ് ഡി.ലക്ഷ്മണൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ.എ.റസാക്ക്, ഹെൽത്ത് ഓഫീസർ എം.ഹബീബ്, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി....

ഫോട്ടോ http://v.duta.us/c1JLCgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/s-eFeAAA

📲 Get Alappuzha News on Whatsapp 💬