തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവം: ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിന് കിരീടം

  |   Ernakulamnews

മുളന്തുരുത്തി: തൃപ്പൂണിത്തുറ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. തുടർച്ചയായി പതിമൂന്നാമത് വർഷമാണ് എസ്.എൻ.ഡി.പി. സ്കൂൾ ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. എല്ലാ മത്സരങ്ങളിൽ നിന്നുമായി 718 പോയിന്റ്‌ നേടിയാണ് സ്കൂൾ ചാമ്പ്യനായത്. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 271, ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 214, യു.പി. ജനറൽ വിഭാഗത്തിൽ 72 പോയിന്റ്‌ വീത്‌ ഈ സ്കൂൾ നേടി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളും രണ്ടാം സ്ഥാനം തൃപ്പൂണിത്തുറ സെയ്ന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്.എസും നേടി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിലും ഒന്നാം സ്ഥാനം ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിനാണ്. രണ്ടാം സ്ഥാനം തൃപ്പൂണിത്തുറ സെയ്ന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസിനാണ്.യു.പി. ജനറൽ വിഭാഗം ഒന്നാം സ്ഥാനം ആമ്പല്ലൂർ സെയ്ന്റ് ഫ്രാൻസിസ് യു.പി. സ്കൂളിനാണ്. രണ്ടാം സ്ഥാനം തൃപ്പൂണിത്തുറ സെയ്ന്റ് ജോസഫ്‌സ് സി.ജി.യു.പി. സ്കൂളും ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളും പങ്കിട്ടു. എൽ.പി. വിഭാഗത്തിലെ ഓവറോൾ തൃപ്പൂണിത്തുറ സെയ്ന്റ് ജോസഫ് സി.ജി.യു.പി. സ്കൂളും എൽ.പി.എസ്. അരയൻകാവും പങ്കിട്ടു. രണ്ടാം സ്ഥാനം ജെ.ബി.എസ്. കണയന്നൂരും സെയ്ന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂളും കരസ്ഥമാക്കി. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളും രണ്ടാംസ്ഥാനം തൃപ്പൂണിത്തുറ സെയ്ൻറ് ജോസഫ്‌സ് സി.ജി.എച്ച്.എസും നേടി. യു.പി. വിഭാഗം ഒന്നാം സ്ഥാനം തോട്ടറ സംസ്കൃത യു.പി. സ്കൂളിനും രണ്ടാം സ്ഥാനം ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിനുമാണ്. എൽ.പി. വിഭാഗം അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നെട്ടൂർ ആർ.എം.എം എൽ.പി. സ്കൂളും രണ്ടാം സ്ഥാനം കാഞ്ഞിരമറ്റം ഗവ. എൽ.പി. സ്കൂളും നേടി. യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം കാഞ്ഞിരമറ്റം സെയ്ന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിനും രണ്ടാം സ്ഥാനം പൂത്തോട്ട കെ.പി.എം. ഹയർ സെക്കൻഡറി സ്കൂളിനുമാണ്. ഹൈസ്‌കൂൾ വിഭാഗത്തിൽ തമ്മനം എം.പി.എം. ഹൈസ്കൂൾ ഒന്നാം സ്ഥാനവും കാഞ്ഞിരമറ്റം സെയ്ന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫികൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി െപ്രാ വൈസ് ചാൻസലർ പി.ജി. ശങ്കരൻ വിതരണം ചെയ്തു.

ഫോട്ടോ http://v.duta.us/_K6rmAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/EeVgHwAA

📲 Get Ernakulam News on Whatsapp 💬