നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വിഷ്ണുവിന് തിരികെ കിട്ടി: ജീവിതവും

  |   Keralanews

തൃശൂർ: ഗൂഢല്ലൂർ സ്വദേശിയായ വിഷ്ണുപ്രസാദിന് നഷ്ടപ്പെട്ട തന്റെ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളുംതിരിച്ചുകിട്ടി. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലിരിക്കുമ്പോഴാണ് സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ജർമൻ കപ്പലിൽ ജോലി ലഭിച്ച വിഷ്ണു തന്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കാണിക്കാനായി കമ്പനിയിലേക്ക് പോകുന്നതിനിടെയായിരുന്നു ഇത്. ഞായറാഴ്ചയായിരുന്നു സംഭവം.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ബാഗ് തിരികെ ലഭിച്ചതെന്ന് മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിനോട് വിഷ്ണു പ്രതികരിച്ചു.

തൃശൂർ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. നിർഭാഗ്യവശാൽ വിഷ്ണു ഇരുന്ന ഭാഗത്ത് സിസിടിവിയുമില്ലായിരുന്നു. ആരാണ് ബാഗ് കൊണ്ടുപോയതെന്ന് അറിയാനുമായില്ല. പോലീസിലിൽ പരാതി നൽകി നാല് ദിവസത്തോളം അന്വേഷണം നടത്തി. പാസ്പ്പോർട്ടും കപ്പലിൽ യാത്ര ചെയ്യാനുള്ള അനുമതിപത്രമടക്കം ബാഗിലുണ്ടായിരുന്നു. ഈ ഒറിജിനൽ രേഖകൾ കാണിച്ചാലെ ജോലി ലഭിക്കുമായിരുന്നുള്ളൂ. ഏറെ ആശിച്ചു നേടിയെടുത്ത ജോലിയായിരുന്നു.

ഇതിനിടെ വിഷ്ണുവിന്റെ ബാഗ് മോഷണം പോയ വിവരമടങ്ങിയ പത്ര വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സിനിമാ താരങ്ങളടക്കം വിഷ്ണുവിന് വേണ്ടി അഭ്യർത്ഥനയുമായി രംഗത്തെത്തി. ബാഗ് ആരെടുത്താലും സർട്ടിഫിക്കറ്റുകൾ മാത്രം തിരിച്ചേൽപ്പിക്കണമെന്നായിരുന്നു വിഷ്ണുവിന്റെ അഭ്യർത്ഥന. ഇതിനിടയിലാണ് വിഷ്ണവിന്റെ ബാഗ് തൃശൂരിൽ നിന്ന് തന്നെ തിരികെ ലഭിച്ചത്.

ഫോട്ടോ http://v.duta.us/iN1B2AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/3eZrRgAA

📲 Get Kerala News on Whatsapp 💬