പത്തുമിനിറ്റ് വൈകിയതിന് രോഗിക്ക്‌ ജില്ലാ ആശുപത്രിയിൽ കീമോ നിഷേധിച്ചു

  |   Palakkadnews

പാലക്കാട്: പത്തുമിനിറ്റ് വൈകിയെത്തിയതിന് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിക്ക്‌ കീമോതെറാപ്പി ചികിത്സ നിഷേധിച്ചതായി പരാതി. ചിറ്റൂർ അണിക്കോട് സ്വദേശി ഉദയകുമാറിനാണ് ചികിത്സ നിഷേധിച്ചതായി പരാതിയുള്ളത്.വ്യാഴാഴ്ച രാവിലെ 9.30-നാണ് കീമോ ചെയ്യാൻ സമയം നൽകിയിരുന്നത്. സാമ്പത്തികപ്രയാസം നേരിടുന്ന കുടുംബമായതിനാൽ സുമനസ്സുകളുടെ സഹായത്താലാണ് ചികിത്സ. വ്യാഴാഴ്ചത്തെ ചികിത്സയ്ക്ക് പണം നൽകാമെന്നേറ്റ വ്യക്തി വരാൻ വൈകിയതിനാൽ ഉദയകുമാറും ഭാര്യയും 10 മിനിറ്റ് വൈകി 9.40-നാണ് ജില്ലാ ആശുപത്രിയിലെത്തിയത്. വൈകിയെത്തിയതിനാൽ ചികിത്സ നിഷേധിച്ചതായറിഞ്ഞ്‌ ചികിത്സ അവകാശസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഹക്കിം കൽമണ്ഡപം, സദ്ദാം ഹുസൈൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കീമോ നിഷേധിച്ചതിനെക്കുറിച്ച്‌ ഉദയകുമാറും ഭാര്യയും ജില്ലാ ആശുപത്രി അധികൃതർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ കീമോ ചികിത്സ ലഭ്യമാക്കുകയായിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ജില്ലാ ആശുപത്രിയിൽ കീമോ നൽകുന്നത്. രോഗികൾ വൈകിയെത്തിയതിനാലും ഇവർ ഡോക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കീമോ മാറ്റിവെക്കുകയായിരുന്നെന്നും പിന്നീട് പഴയ റിപ്പോർട്ടാണ് ഡോക്ടറെ കാണിച്ചതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രോഗിക്ക്‌ കീമോ നൽകിയെന്നും ജില്ലാ ആശുപത്രി അധികൃതരറിയിച്ചു.

ഫോട്ടോ http://v.duta.us/M7__UwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/VtRSngAA

📲 Get Palakkad News on Whatsapp 💬