പൂരപ്പറമ്പായി പടിഞ്ഞാറത്തറ, മാനന്തവാടി മുന്നേറുന്നു

  |   Wayanadnews

പടിഞ്ഞാറത്തറ: കൗമാരകലോത്സവം ഉത്സവമായി ഏറ്റെടുത്ത പടിഞ്ഞാറത്തറയിൽ ആതിഥേയരായ മാനന്തവാടി ഉപജില്ല രണ്ടാംദിവസവും ആധിപത്യത്തോടെ മുന്നേറുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 92 ഇനങ്ങളിൽ 75 എണ്ണം പൂർത്തിയായപ്പോൾ 332 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനത്ത് തുടരുന്നത്. 327 പോയന്റുമായി വൈത്തിരി ഉപജില്ല തൊട്ടുപിന്നാലെ രണ്ടാംസ്ഥാനത്തുണ്ട്. മൂന്നാംസ്ഥാനത്തുള്ള ബത്തേരി ഉപജില്ലയ്ക്ക് 318 പോയന്റാണുള്ളത്. സ്കൂളുകളിൽ 90 പോയന്റുമായി മാനന്തവാടി എം.ജി.എം. എച്ച്.എസ്.എസാണ് മുന്നേറുന്നത്.

എച്ച്.എസ്.എസ്. വിഭാഗത്തിൽ മൂന്ന് ഉപജില്ലകളും നേരിയ പോയന്റുകളുടെ വ്യത്യാസത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 102 ഇനങ്ങളിൽ 81 എണ്ണം പൂർത്തിയായപ്പോൾ 346 പോയന്റുമായി ബത്തേരിയാണ് ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നാലെ 343 പോയന്റുമായി മാനന്തവാടി രണ്ടാംസ്ഥാനത്തും 342 പോയന്റുമായി വൈത്തിരി മൂന്നാംസ്ഥാനത്തുമാണുള്ളത്. സ്കൂളുകളിൽ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. 145 പോയന്റുമായി മുന്നിട്ടുനിൽക്കുകയാണ്. യു.പി. വിഭാഗത്തിൽ 37 ഇനങ്ങളിൽ 33 എണ്ണം പൂർത്തിയായപ്പോൾ 156 പോയന്റുമായി ബത്തേരി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 139 പോയന്റുമായി വൈത്തിരി രണ്ടാംസ്ഥാനത്തും 135 പോയന്റുമായി മാനന്തവാടി മൂന്നാംസ്ഥാനത്തുമാണുള്ളത്. സ്കൂളുകളിൽ 25 പോയന്റുമായി പടിഞ്ഞാറത്തറ എ.യു.പി.എസാണ് ഒന്നാംസ്ഥാനത്തുള്ളത്....

ഫോട്ടോ http://v.duta.us/o0Li6gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/aLAQugAA

📲 Get Wayanad News on Whatsapp 💬