പുല്ലാങ്കുഴൽ നാദമാകുമ്പോൾ കാലുകളുടെ തളർച്ച ഗൗരി അറിയാറില്ല

  |   Kottayamnews

കോട്ടയം: പുല്ലാങ്കഴുൽ സംഗീതത്തിലൂടെ അതിജീവനത്തിന്റെ ഈണം വേദിയിലെത്തിച്ച് ഗൗരി പ്രദീപ് നായർ. ജന്മനാ അരയ്ക്ക് താഴോട്ട് ചലന ശേഷിയില്ലാത്ത ഗൗരി വീൽചെയറിയിലിരുന്നാണ് ഈണമീട്ടിയത്. ഹയർ സെക്കൻഡറി വിഭാഗത്തിലായിരുന്നു മത്സരം.

സി.ബി.എസ്.ഇ. കലോത്സവത്തിൽ ഒൻപതാംക്ലാസ് വിദ്യാർഥിയായിയിരിക്കെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കാണക്കാരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ഗൗരി ആദ്യമായിട്ടാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്. നാലുവർഷമായി പുല്ലാങ്കുഴൽ പരിശീലിക്കുന്നുണ്ട്.

കീബോർഡ്, ശാസ്ത്രീയ സംഗീതം, ചിത്രരചന, കരകൗശല നിർമാണം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മത്സരവേദിയായ സെന്റ് ആൻസ് സ്കൂളിലെ രണ്ടാം നിലയിലെ വേദി ഒൻപതിലേക്ക് വീൽചെയറിൽ എടുത്തുകൊണ്ടാണ് വേദിയിലെത്തിച്ചത്. ഏറ്റുമാനൂർ തവളക്കുഴി പ്രഗതി പ്രദീപ് നായരുടെയും ആശയുടെയും മകളാണ്....

ഫോട്ടോ http://v.duta.us/D2WCPwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Nbhl5gAA

📲 Get Kottayam News on Whatsapp 💬