പോലീസിനെ അടിച്ചൊതുക്കുന്നവ മാത്രമല്ല, 'കാട് പൂക്കുന്ന നേര'വും പോലീസുകാര്‍ കാണണം- ഉമേഷ് വള്ളിക്കുന്ന്

  |   Keralanews

ഉമേഷ് വള്ളിക്കുന്ന്

കോഴിക്കോട്: പോലീസുകാരുടെ നെഞ്ചിൽ ചവിട്ടുന്ന നായകന്റെ സിനിമ മാത്രമല്ല, ഇടയ്ക്ക് കാട് പൂക്കുന്ന നേരം പോലുള്ള സിനിമകളും പോലീസുകാർ കാണാൻ തയ്യാറാവണമെന്ന് സിനിമയെ പറ്റി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച പോലീസുകാരൻ ഉമേഷ് വള്ളിക്കുന്ന്. സർക്കാർ അഞ്ച് അവാർഡുകൾ നൽകി ആദരിക്കുകയും, ദേശീയ അവാർഡ് നേടുകയും അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പികുകയും ചെയ്ത സിനിമയാണ് അത്. അങ്ങനെയൊരു സിനിമയെ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും അത് അച്ചടക്ക ലംഘനമല്ലെന്നും ഉമേഷ് വള്ളിക്കുന്ന് പറയുന്നു.

എഴുത്തും വായനും ചിന്തയും ഇല്ലാത്ത ഒരു സമൂഹത്തെയാണ് പലർക്കും ഇന്ന് ഇഷ്ടം. ഞാൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത് കാട് പൂക്കുന്ന നേരം എന്ന സിനിമ പറഞ്ഞുവെക്കുന്ന കാര്യം ഇന്നും പ്രാധാന്യത്തോടെ നിലനിൽക്കുന്നുവെന്നത് കൊണ്ടാണ്. അത് എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയായത് കൊണ്ടാണ്. സെൻസർ ബോർഡ് അംഗീകരിച്ച സിനിമയാണ് കാടു പൂക്കുന്ന നേരം. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം അധികൃതർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. കമ്മീഷണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും ഉമേഷ് വള്ളിക്കുന്ന് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു....

ഫോട്ടോ http://v.duta.us/m8LUKgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/xhu5NgAA

📲 Get Kerala News on Whatsapp 💬