പോളനിറഞ്ഞ് ജലാശയങ്ങൾ തൊഴിലും തൊഴിലിടവുമില്ലാതെ മത്സ്യത്തൊഴിലാളികൾ

  |   Alappuzhanews

തുറവൂർ: കായലിൽ പോളയും പായലും നിറഞ്ഞതോടെ തൊഴിലും തൊഴിലിടവുമില്ലാതെ വിഷമിക്കുകയാണ് തൊഴിലാളികൾ. വേമ്പനാട്ടു കായലിലും കൈവഴികളിലും പായൽ തിങ്ങിനിറഞ്ഞതിനാൽ കമ്പവല (ചീനവല), നീട്ടുവല, വീശുവല എന്നിവ ഉപയോഗിച്ചു മീൻ പിടിക്കാനാകുന്നില്ല. പായലിനിടയിലൂടെ വള്ളങ്ങൾ കൊണ്ടുപാകാനാകാത്തതും ഇവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.വയലാർ, പട്ടണക്കാട്, ചേന്നം പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ, അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളുടെ കായലോരത്തെ താമസക്കാരാണ് മീൻപിടിച്ചും കക്കാ വാരിയും ഉപജീവനം നടത്തുന്നത്.മാസങ്ങളായി ഈ സ്ഥിതി തുടരുന്നതിനാൽ തൊഴിലാളികൾ മീൻ പിടിത്തമുപേക്ഷിച്ച് മറ്റു തൊഴിൽ മേഖലകൾ തേടിപ്പോയി. വള്ളങ്ങൾ ഒന്നുപോലും കായലിൽ ഇറക്കാൻ കഴിയാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണിവർ....

ഫോട്ടോ http://v.duta.us/eX1xqgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/NuTJjQAA

📲 Get Alappuzha News on Whatsapp 💬