പള്ളുരുത്തിയിൽ പുതിയ ഗുരുദേവ പ്രതിമ സ്ഥാപിക്കും, പ്രതിഷ്ഠ 18-ന്

  |   Ernakulamnews

പള്ളുരുത്തി: പള്ളുരുത്തി ഭവാനീശ്വര മഹാക്ഷേത്രത്തിലെ ഗുരുദേവ പ്രാർത്ഥനാ മന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹത്തിൽ തീർത്ത പുതിയ പൂർണകായ പ്രതിമ സ്ഥാപിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നും 12.15-നും മധ്യേ ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ പ്രതിഷ്ഠാകർമം നടത്തും.പ്രാർഥനാ മന്ദിരത്തിന് മുന്നിൽ പുതുതായി പിച്ചളയിൽ തീർത്ത കൊടിമരം സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങിന് ശേഷം പുതിയ കൊടിമരത്തിൽ എസ്.ഡി.പി.വൈ. പ്രസിഡന്റ് എ.കെ. സന്തോഷ് കൊടി ഉയർത്തും. ആറ്് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമ സ്ഥാപിക്കുന്നത്. പി.കെ. അയ്യപ്പൻ മാസ്റ്ററുടെ സ്മരണയ്ക്കായി അജിത്ത് അയ്യപ്പനാണ് പ്രതിമയും കൊടിമരവും സംഭാവനയായി സമർപ്പിക്കുന്നത്....

ഫോട്ടോ http://v.duta.us/gVzvnAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/udAzUwAA

📲 Get Ernakulam News on Whatsapp 💬