മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ രജിസ്‌ട്രേഷൻ കൗണ്ടർ തകർന്നുവീണു; ഒരാൾക്ക് പരിക്ക്

  |   Idukkinews

കട്ടപ്പന: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ രജിസ്ട്രേഷൻ കൗണ്ടർ തകർന്നുവീണ് ഒരാൾക്ക് പരിക്കേറ്റു. കട്ടപ്പന കോവേലിൽ തങ്കച്ചനാണ് (60) പരിക്കേറ്റത്.

കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ, ഹാളിന് പുറത്ത് ടിൻ ഷീറ്റ് ഉപയോഗിച്ച് നിർമിച്ചിരുന്ന കൗണ്ടർ തകർന്നുവീഴുകയായിരുന്നു.

ഇതോടെ, ഹാളിന്റെ ഒരുവശത്ത് നിന്നിരുന്നവർ കൗണ്ടർ തകർന്ന സ്ഥലത്തേക്ക് നീങ്ങി. ഓടിക്കൂടിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നിമിഷങ്ങൾക്കുള്ളിൽ പന്തലിന്റെ ഭാഗങ്ങൾ ഉയർത്തിമാറ്റി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു....

ഫോട്ടോ http://v.duta.us/4g_rJQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/zYPQpgAA

📲 Get Idukki News on Whatsapp 💬