മുട്ടുകാട്-ഖജനാപ്പാറ റോഡ് അപകടാവസ്ഥയിൽ

  |   Idukkinews

കുഞ്ചിത്തണ്ണി: മൂന്നുവർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് നിർമിച്ച മുട്ടുകാട്- ഖജനാപ്പാറ റോഡ് അപകടാവസ്ഥയിലായി. സംരക്ഷണഭിത്തിയും കലുങ്കും തകർച്ചയുടെ വക്കിലാണ്. കൊങ്ങിണിസിറ്റിയുടെ മുകൾ ഭാഗത്ത് നിർമിച്ച സംരക്ഷണഭിത്തിയുടെ അടിവശം തകർന്നു.

അതുപോലെ കൊങ്ങിണിസിറ്റിയിലുള്ള കലുങ്കും തകർന്നു കഴിഞ്ഞു. റോഡിന്റെ ടാറിങ്ങിനുവരെ വിള്ളൽ വീണുകഴിഞ്ഞു. രാജകുമാരി-ചിന്നക്കനാൽ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. നിർമാണത്തിലെ അപാകതയാണ് സംരക്ഷണഭിത്തിയും കലുങ്കും തകരാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. രാജാക്കാട്, രാജകുമാരി, എൻ.ആർ.സിറ്റി ഭാഗത്തേക്കുള്ള സ്കൂൾ ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്....

ഫോട്ടോ http://v.duta.us/FwRD0QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/6jys7AAA

📲 Get Idukki News on Whatsapp 💬