മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി

  |   Keralanews

കോട്ടയം: പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികളെ കാണാതായി. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർഥികളെയാണ് കാണാതായത്. അഗ്നി രക്ഷാ സേനയും പോലീസും തിരച്ചിലിൽ നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. ഇതിനിടയിൽ ഒരു കുട്ടി കാൽ വഴുതി വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും വീഴുകയായിരുന്നു.

ഇവിടെ നല്ല അടിയൊഴുക്കുള്ള പ്രദേശമാണെന്നാണ് പരിസരവാസികൾ പറയുന്നത്. ഒരു മണിക്കൂറായി തിരച്ചിൽ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.

content highlights: 3 students missing in Meenachilar river Kottayam...

ഫോട്ടോ http://v.duta.us/av7R1gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/TyYL5QAA

📲 Get Kerala News on Whatsapp 💬