മാലിന്യം നിറഞ്ഞോട്ടെ...ഞങ്ങൾക്കിതൊന്നും ബാധകമല്ല

  |   Pathanamthittanews

പള്ളിക്കൽ: മുണ്ടപ്പള്ളി പള്ളിക്കലാറിൽ അടിഞ്ഞുകൂടിയ മാലിന്യം മാറ്റാൻ നടപടിയായില്ല. മുണ്ടപ്പള്ളി ഗുരുമന്ദിരം പടിക്കു സമീപത്താണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാസങ്ങളായി അടിഞ്ഞുകൂടിയ നിലയിൽ കിടക്കുന്നത്. മാലിന്യം അഴുകി വലിയ ദുർഗന്ധമാണ് പ്രദേശത്ത്. പുഴയുടെ അരികിൽനിന്ന മുള കടപുഴകി കുറുകെ വീണതാണ് മാലിന്യം ഈ ഭാഗത്ത് അടിയുവാൻ കാരണം. ഇതു സംബന്ധിച്ച് ഒക്ടോബർ മാസം മാതൃഭൂമി വാർത്ത നൽകിയിരുന്നു. തുടർച്ചയായ അവധി കാരണമാണ് നടപടിയെടുക്കാത്തതെന്നും അവധി കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ മാലിന്യം മാറ്റുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, ഒരു മാസമായിട്ടും നടപടിയൊന്നുമായില്ലെന്ന് നാട്ടുകാർ പറയുന്നു.

രണ്ടുവർഷം മുമ്പ് തുടങ്ങിയ പദ്ധതി എവിടെ?

രണ്ടുവർഷം മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും തൊഴിലുറപ്പു തൊഴിലാളികളും കുടുബശ്രീയും നാട്ടുകാരും ചേർന്ന് വലിയ പങ്കാളിത്തതോടെ ശുചീകരണം നടത്തിയ പുഴയാണിത്. എന്നാൽ, പിന്നീട് ശുചീകരണ ജോലികൾ ഒന്നുംതന്നെ നടത്തിയില്ല. ജലസുരക്ഷ ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾ ആദ്യഘട്ടം ചെയ്തുവെങ്കിലും പിന്നീട് തുടരാൻ സാധിച്ചില്ല. ഇതിനാൽ പള്ളിക്കലാറിലേക്ക് മരങ്ങളും കാടുകളും വളർന്നു കിടക്കുന്നതിനാൽ മുണ്ടപ്പള്ളി, ചാലിക്കുഴി ഭാഗങ്ങളിൽ അമിതതോതിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അടിയുകയാണ്. ഇതുകാരണം സമീപവാസികൾക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്....

ഫോട്ടോ http://v.duta.us/gy_exwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/siwsggAA

📲 Get Pathanamthitta News on Whatsapp 💬