മാലുമേൽ കടവ്-പതാരം റോഡ് നിർമാണം ഇഴയുന്നു

  |   Kollamnews

ശൂരനാട് : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന പതാരം-മാലുമേൽ കടവ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നു. നവീകരണത്തിനും വികസനത്തിനുമായി പൊളിച്ച കലുങ്കുകളുടെയും ഓടകളുടെയും സംരക്ഷണഭിത്തികളുടെയും പണി പൂർത്തിയായിട്ടില്ല. ഇത് ഗതാഗത തടസ്സം രൂക്ഷമാക്കി.വസ്തു ഏറ്റെടുക്കുന്നതിലെ തടസ്സങ്ങൾ ഇനിയും പരിഹരിച്ചിട്ടില്ല. തർക്കസ്ഥലങ്ങൾ വീണ്ടും അളന്നു തിട്ടപ്പെടുത്തേണ്ട സ്ഥിതിയാണ്. മാത്രമല്ല വൈദ്യുത പോസ്റ്റുകളും ട്രാൻസ്ഫോർമറും മാറ്റിസ്ഥാപിച്ചിട്ടില്ല. പണമടയ്ക്കാത്തതാണ് മാറ്റാതിരിക്കാൻ കാരണമെന്ന് അറിയുന്നു. ഇവ യഥാസമയം മാറ്റിസ്ഥാപിക്കുന്നതിന് നടപടികൾ ഉണ്ടാകാത്തതിനാലാണ് നിർമാണം ഇഴയുന്നതെന്നാണ്‌ കരാറുകാർ പറയുന്നത്. ചക്കുവള്ളി-മലനട റോഡിൽ പാലം നിർമിച്ചതല്ലാതെ റോഡിന് വീതികൂട്ടാൻ തുടങ്ങിയിട്ടില്ല....

ഫോട്ടോ http://v.duta.us/QYtuUgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DMgNBAAA

📲 Get Kollam News on Whatsapp 💬