യൂണിവേഴ്സിറ്റി റോഡിൽ സ്വകാര്യ ബസ് കുറുകെയിട്ട് ജീവനക്കാരുടെ കയ്യാങ്കളി; ഗതാഗതം തടസ്സപ്പെട്ടു

  |   Kottayamnews

ഏറ്റുമാനൂർ: അതിരമ്പുഴ റോഡിൽ യൂണിവേഴ്സിറ്റിക്കു സമീപം റോഡിന് കുറുകെ ബസ് നിർത്തിയിട്ട് സ്വകാര്യ ബസ് ജീവനക്കാർ വാക്കേറ്റവും സംഘർഷവും. ഇതോടെ തിരക്കേറിയ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടകരമായ രീതിയിൽ മറ്റൊരു ബസിനെ മറികടന്നാണ് ഒരു ബസിലെ ജീവനക്കാർ വഴിതടഞ്ഞത്.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന 'ആവേ മരിയ' ബസ് ആണ് റോഡിന് കുറുകെ നിർത്തി, കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന 'എ.വി.എം.'ബസിനെ തടഞ്ഞുനിർത്തിയത്.ബസിനെ മറികടക്കുന്നതിനിടയിൽ ഉരസിയതാണ് കാരണം. 10 മിനിറ്റോളം ബസ് ജീവനക്കാർ തമ്മിൽ തർക്കം തുടർന്നു. സ്ത്രീ യാത്രക്കാരുടെ മുന്നിൽ അസഭ്യം നിറഞ്ഞ ഭാഷയിലായിരുന്നു ഒരു ബസ് ജീവനക്കാരന്റെ ഭീഷണി.തർക്കം നീണ്ടതോടെ റോഡിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഒരു ബസിലെ ജീവനക്കാർ പണംനൽകിയാണ് പ്രശ്നം പരിഹരിച്ചത്. ഇതിനിടയിൽ ബസിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ സംഭവത്തിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് മണിക്കൂറുകൾക്കുള്ളിൽ വൈറലായി.'ആവേ മരിയ' ബസ് ജീവനക്കാർക്കെതിരേ വെള്ളിയാഴ്ച നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടോജോ എം.തോമസ് പറഞ്ഞു.

ഫോട്ടോ http://v.duta.us/_QytBgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/OByx3AAA

📲 Get Kottayam News on Whatsapp 💬