യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം

  |   Keralanews

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പരിശോധനാ വിഷയങ്ങൾ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാൽ 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ്ജനറലാണ് ഇത്തരമൊരു നിയമോപദേശം പ്രാഥമികമായി സർക്കാരിന് നൽകിയത്. വിഷയത്തിൽ വിശദമായ ചർച്ചകൾക്കായി അഡ്വക്കേറ്റ്ജനറൽ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് ഉച്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയും അഡ്വക്കേറ്റ്ജനറലും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എൻ.കെ. ജയകുമാർ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കും.

2018 സെപ്റ്റംബർ 28ലെ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലെ പല കാര്യങ്ങളും പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ബെഞ്ച് വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോൾ 2018 സെപ്റ്റംബർ 28ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിന് വരുന്നില്ലെന്ന എന്നൊരു പ്രാഥമിക നിയമോപദേശമാണ് സർക്കാരിന് മുന്നിൽ ഇപ്പോഴുള്ളത്.

എജിയുടെയും നിയമ സെക്രട്ടറിയുടെയും ഉപദേശങ്ങൾക്ക് ശേഷം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരോ അല്ലെങ്കിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നോ ഉപദേശം തേടാനും സർക്കാർ തയ്യാറായേക്കും.

കഴിഞ്ഞ ദിവസത്തെ വിധിയിൽ ആശയക്കുഴപ്പം നിൽക്കുമ്പോഴും വിധിയിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ തിടുക്കപ്പെട്ട് ഹർജി സമർപ്പിച്ചേക്കില്ലെന്നാണ് വിവരം....

ഫോട്ടോ http://v.duta.us/Xix-NgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/P2kRsQAA

📲 Get Kerala News on Whatsapp 💬