റോഡിലെ കുഴിയിൽച്ചാടിയ കാറിൽ നിന്ന് തെറിച്ച ബോൾട്ട് തൊഴിലാളിയുടെ മൂക്ക് തകർത്തു

  |   Pathanamthittanews

പത്തനംതിട്ട: ടി.കെ.റോഡിലെ കുഴിയിൽച്ചാടിയ കാറിൽനിന്ന് തെറിച്ച ബോൾട്ട് കടയ്ക്കുള്ളിൽനിന്ന തൊഴിലാളിയുടെ മൂക്ക് തകർത്തു. വാര്യാപുരം മേലേതിൽ തോമസി(58)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.15നായിരുന്നു അപകടം. ജനറൽ ആശുപത്രിക്ക് മുൻപിലുള്ള കുഴിയിൽ കാർ ചാടിയതിന്റെ ശക്തിയിൽ ഷോക്ക് അബ്സോർബറിലെ ബോൾട്ട് ഊരി തെറിക്കുകയായിരുന്നു. സമീപത്തെ കടയിലെ തൊഴിലാളിയായ തോമസിെന്റ മൂക്കിലേക്ക് ഇത് തുളച്ചുകയറി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങളാണ് ഇവിടെ ദിവസവും അപകടത്തിൽ പെടുന്നത്.

Content Highlights:bolt that slipped out of the car hit the workers nose...

ഫോട്ടോ http://v.duta.us/4q175gAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/3JokqgAA

📲 Get Pathanamthitta News on Whatsapp 💬