റേഷനരികാട്ടി അരിശിരാജയെ പൂട്ടി

  |   Idukkinews

മറയൂർ: ഉദുമലയിൽ മൂന്നു കർഷകരെ കൊല്ലുകയും ഏഴുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത അരിശിരാജ എന്ന ഒറ്റയാനെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ കുങ്കിയാനകളുടെ സഹായത്തോടെയാണ് കൊമ്പനെ വനംവകുപ്പ് പിടികൂടിയത്. പ്രിയപ്പെട്ട ഭക്ഷണമായ റേഷനരി ചാക്കുകൾ അടുക്കിവെച്ചാണ് കൊമ്പനെ കുരുക്കിൽ വീഴ്ത്തിയത്‌.ഗ്രാമങ്ങളെ ഭീതിയുടെ നിഴലിലാക്കിയ ഒറ്റയാനെ പിടികൂടി ആന വളർത്തൽ കേന്ദ്രത്തിൽ എത്തിക്കാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാർ, വനം, പോലീസ് തുടങ്ങിയ വകുപ്പുകളിലെ നൂറിലധികം ആളുകളാണ് പല സംഘങ്ങളായി ഒറ്റയാനെ പിടിക്കാനെത്തിയത്‌. കുങ്കിയാനകളെയും എത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്ക് ഉദുമലൈ ആണ്ടിയൂർ ഗ്രാമത്തിൽ എത്തിയ ഒറ്റയാനെ സംഘാംഗങ്ങൾ വളഞ്ഞ് രണ്ടു തവണ മയക്കുവെടിവച്ചു. വ്യാഴാഴ്ച രാവിലെ 8 മണിയോടുകൂടി കുങ്കിയാനകളുടെ സഹായത്തോടെ അരിശിരാജയെ ലോറിയിൽ കയറ്റി വരകളിയാർ ആന വളർത്തൽ കേന്ദ്രത്തിൽ എത്തിച്ചു.അരിശിരാജൻജനവാസ മേഖലയിൽ എത്തുന്ന ഒറ്റയാൻ കൂടുതലും ആക്രമിച്ചത് റേഷൻ കടകളായിരുന്നു. റേഷനരി ആയിരുന്നു കൊലകൊമ്പന്റെ പ്രിയ ഭക്ഷണം. ഗ്രാമങ്ങളിലെത്തുന്ന ഒറ്റയാൻ വീടുകൾ തകർത്ത് കൂടുതലും എടുത്തത് അരിയായിരുന്നു. ഇക്കാരണത്താലാണ് ഗ്രാമവാസികൾ ഈ ഒറ്റയാനെ അരിശിരാജാ എന്നു വിളിച്ചുവന്നത്.

ഫോട്ടോ http://v.duta.us/RCi-sAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DealOAAA

📲 Get Idukki News on Whatsapp 💬