വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം റോഡരികിൽ

  |   Thiruvananthapuramnews

തിരുവനന്തപുരം: കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ ശേഖരിക്കുന്ന മാലിന്യം പാൽക്കുളങ്ങര എൻ.എസ്.എസ്. സ്കൂളിനുസമീപം കൂട്ടിയിടുന്നതായി പരാതി. വിവിധ റസിഡന്റ്സ്‌ അസോസിയേഷനുകളിൽനിന്നു ശേഖരിക്കുന്ന ഭക്ഷണമാലിന്യങ്ങൾ അടക്കമുള്ളവയാണ് ഇവിടെ കൂട്ടിയിടുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ സ്കൂളിനുസമീപം സ്ഥാപിച്ചിരിക്കുന്ന വീപ്പകളിലാണ് നിക്ഷേപിക്കുന്നത്. വീപ്പകൾ നിറയുമ്പോൾ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി വീപ്പകൾക്കു മുകളിൽ നിക്ഷേപിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരേ കോർപ്പറേഷൻ അധികൃതർക്കും ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പരാതി നൽകിയെങ്കിലും മാലിന്യം നിക്ഷേപിക്കാൻ മറ്റൊരു സ്ഥലം ചൂണ്ടിക്കാണിക്കാനാണ് അധികൃതർ പറയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യംനിറഞ്ഞ് ദുർഗന്ധം വമിക്കുമ്പോൾ വണ്ടിവന്നാണ് ഇവ നീക്കംചെയ്യുക. നിരവധിതവണ പരാതി പറഞ്ഞാലാണ് ഒരുതവണയെങ്കിലും വാഹനമെത്തുന്നത്. മഴക്കാലത്ത് മാലിന്യങ്ങൾ മഴവെള്ളത്തിൽ ഒലിച്ചിറങ്ങി റോഡിൽ കെട്ടിക്കിടക്കുക പതിവാണ്. വഴിയാത്രക്കാരും സ്കൂൾ കുട്ടികളും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.മാലിന്യങ്ങൾ നീക്കംചെയ്യുംമാലിന്യങ്ങൾ കൃത്യമായി നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഒന്നോ രണ്ടോ തവണയാണ് മാലിന്യങ്ങൾ നീക്കാൻ വൈകിയിട്ടുള്ളത്.ഐ.ചിഞ്ചു, കൗൺസിലർ...

ഫോട്ടോ http://v.duta.us/EYLwFAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/E123VQAA

📲 Get Thiruvananthapuram News on Whatsapp 💬