വേദനമറന്ന് വില്‍ബിന്‍ വേദിയിലെത്തി

  |   Wayanadnews

കൽപറ്റ: ശസ്ത്രക്രിയയുടെ വേദനകൾ മറന്നാണ് വിൽബിൻ ഇമ്മാനുവൽ കലോത്സവ വേദിയിലെത്തി നൃത്തമത്സരങ്ങളിൽ പങ്കെടുത്തത്. നവംബർ മൂന്നിനായിരുന്നു വിൽബിന് അപ്പൻഡിക്സിന് ശസ്ത്രക്രിയ കഴിഞ്ഞത്. ദിവസങ്ങൾമാത്രം വിശ്രമിച്ച ശേഷമാണ് വിൽബിൻ കലോത്സവവേദിയിൽ എത്തിയത്. എച്ച്.എസ്.എസ്. വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിലും, ഭരതനാട്യത്തിലുമാണ് വിൽബിൻ മത്സരിച്ചത്. ഇതിൽ നാടോടിനൃത്തത്തിൽ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കേരളനടനത്തിൽ എ. ഗ്രേഡോടെ രണ്ടാം സ്ഥാനവും ഭരതനാട്യത്തിൽ എ. ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. നടവയൽ നെല്ലിക്കേട്ട് ഇമ്മാനുവലിന്റെയും എലിസബത്തിന്റെയും മകനാണ്. നടവയൽ സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ആറ്ുവർഷമായി നാടോടി നൃത്തവും, കേരളനടനവും, ഭരതനാട്യവും പഠിക്കുന്നുണ്ട്.

content highlights:wayanad youthfestival vilbin...

ഫോട്ടോ http://v.duta.us/N5WNsAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/PU70UgAA

📲 Get Wayanad News on Whatsapp 💬