വിദ്യാഭ്യാസ-ഗവേഷണ രംഗത്ത് ഐ.ഐ.എമ്മും ബ്രൂണെൽ സർവകലാശാലയും സഹകരിക്കും

  |   Kozhikodenews

കുന്ദമംഗലം: വിദ്യാഭ്യാസ-ഗവേഷണ മേഖലയിലെ സഹകരണത്തിന് കോഴിക്കോട് ഐ.ഐ.എമ്മും ലണ്ടനിലെ ബ്രൂണെൽ സർവകലാശാലയും തമ്മിൽ ധാരണയിലെത്തി. ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയും ബ്രൂണെൽ സർവകലാശാലയിലെ റെബേക്കാ ലിങ് വുഡുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

പരസ്പര താത്പര്യമുള്ള മേഖലകളിൽ ഇരു സ്ഥാപനങ്ങളും സഹകരിക്കും. മൂന്ന് വർഷമാണ് കാലാവധി. പ്രശസ്തമായ സർവകലാശാലകളുമായുള്ള സഹകരണം എല്ലായ്പ്പോഴും ഒരു വിജയസാഹചര്യമൊരുക്കുമെന്ന് ദേബാശിഷ് ചാറ്റർജി അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഗവേഷണം, അധ്യാപനം തുടങ്ങിയ മേഖലകളിൽ മികവ് നിലനിർത്താൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

ബ്രൂണെൽ സർവകലാശാലയെ പ്രതിനിധീകരിച്ചെത്തിയ ഡോ. മൊണോമിറ്റ നന്ദി, ഡോ. ഡേവിഡ് സർപോങ്, ഡോ. ക്ലെയർ ഡൊണവൻ എന്നിവർ ഡീൻ പ്രൊഫ. രുദ്ര സെൻശർമ, ഫാക്കൽറ്റി ചെയർപേഴ്സൺ പ്രൊഫ. ദീപ സേഥി എന്നിവരുമായി കൂടിക്കാഴ്ച നടത്തി....

ഫോട്ടോ http://v.duta.us/9lV-tQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/s07q8AAA

📲 Get Kozhikode News on Whatsapp 💬