വിനോദസഞ്ചാര വകുപ്പിലെ അഴിമതി; തുടർസമരത്തിനൊരുങ്ങി സി.പി.ഐ.

  |   Idukkinews

മൂന്നാർ: വിനോദസഞ്ചാര വകുപ്പ് മൂന്നാറിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളിലെ കോടികളുടെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ.തുടർസമരങ്ങൾ ആരംഭിക്കുന്നു. നവംബർ 25 മുതൽ 30 വരെയാണ് സി.പി.ഐ.യുടെ കീഴിലുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡൻ, പഴയ മൂന്നാറിലെ ഉദ്യാനം, മൂന്നാർ ബ്യൂട്ടിഫിക്കേഷൻ പദ്ധതിയിൽ ഉൾപ്പെട്ട പാർക്ക്, ബഡ്ജറ്റ് ഹോട്ടൽ, ടേക്ക് എ ബ്രേക്ക് തുടങ്ങിയ പദ്ധതി നിർവഹണത്തിലെ കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

പഴയ മൂന്നാർ ഡി.റ്റി.പി.സി.ഓഫീസ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവയുടെ മുൻപിലാണ് സമരം നടത്തുന്നത്. സി.പി.ഐ, എ.ഐ.റ്റി.യു.സി യുവജന സംഘടനയായ എ.ഐ.വൈ.എഫ്, വനിതാ സംഘടനയായ മഹിളാസംഘം എന്നിവർ സമരത്തിന് ഓരോ ദിവസവും നേതൃത്വം നൽകും. ഒരുമാസം മുൻപും ഇതെ ആവശ്യങ്ങളുന്നയിച്ച് പഴയ മുന്നാർ ഡി.റ്റി.പി.സി.ഓഫീസിനു മുന്നിൽ സി.പി.ഐ.നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. ഓഫീസിനുമുന്നിൽ അന്ന് സ്ഥാപിച്ച പാർട്ടി കൊടികൾ ഇതുവരെ നീക്കം ചെയ്തില്ല.

വിനോദ സഞ്ചാര വകുപ്പ് മൂന്നാറിൽ നടപ്പിലാക്കിയ പദ്ധതി കേന്ദ്രങ്ങളിൽ എം.എൽ.എ.യും, സി.പി.എം.നേതാക്കളും തങ്ങളുടെ ഇഷ്ടക്കാരെയും, ബന്ധുക്കളെയും മാത്രം നിയമിച്ചെന്നാണ് ആരോപണം. സി.പി.ഐ. നിർദേശിച്ച ഒരാൾക്കു പോലും ജോലി നൽകിയില്ല. ഇതെ തുടർന്നാണ് ഇരു പാർട്ടികളും തമ്മിൽ ശത്രുത ആരംഭിച്ചത്. തൊഴിലാളി നിയമനത്തിൽ പ്രതിഷേധിച്ച് കോടികൾ മുടക്കി നിർമിച്ച ബോട്ടാണിക്കൽ ഗാർഡന്റെ ഉദ്ഘാടനം നടത്തി രണ്ടുമാസമായിട്ടും തുറന്നു പ്രവർത്തിക്കാൻ സി.പി.ഐ. അനുവദിച്ചില്ല....

ഫോട്ടോ http://v.duta.us/5Bg7VAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/WWnvlAAA

📲 Get Idukki News on Whatsapp 💬