വിരണ്ടോടി പ്രശ്നം സൃഷ്ടിച്ച പോത്തിനെ ലേലം ചെയ്തു

  |   Ernakulamnews

അരൂർ: വിരണ്ടോടിയതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും ചേർന്ന് പിടികൂടി കെട്ടിയിട്ട പോത്തിന് അവകാശികളാരും എത്താഞ്ഞതിനെ തുടർന്ന് അരൂർ പഞ്ചായത്ത്‌ അധികൃതർ ലേലംചെയ്ത് വിറ്റു. 10,750-രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. അരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ കെട്ടിയിട്ട പോത്ത് വ്യാഴാഴ്ച വൈകീട്ടോടെ അവശനിലയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് കുമ്പളം ഭാഗത്തുനിന്ന് പോത്ത് വിരണ്ടോടി അരൂർ പോലീസ് സ്റ്റേഷനിലേക്കും ഗവ. ആയുർവേദ ആശുപത്രി വളപ്പിലേക്കും കടന്നത്. പരിഭ്രാന്തി പരത്തിയ പോത്തിനെ പോലീസും ഫയർഫോഴ്‌സും ചേർന്നാണ് നിയന്ത്രണവിധേയമാക്കിയത്. പോലീസ് അരൂർ പഞ്ചായത്തധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്തധികൃതർ പോലീസ് സ്റ്റേഷൻ വളപ്പിൽ വച്ചുതന്നെ ലേലനടപടികൾ പൂർത്തിയാക്കുകയായിരുന്നു....

ഫോട്ടോ http://v.duta.us/KbgQMwEA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/VJ5OuAAA

📲 Get Ernakulam News on Whatsapp 💬