വിലപേശി ആടിനെ വാങ്ങി എം.എൽ.എ.; കാളവയൽ പുനർജനിച്ചു

  |   Idukkinews

തൊടുപുഴ: കാളവയൽ പുനർജനിച്ചു. ഇനി എല്ലാ വ്യാഴാഴ്ചകളിലും വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിലുള്ള നിർദിഷ്ട കാഡ്‌സ് വില്ലേജ് സ്കൂൾ ഏരിയയിൽ വളർത്തുമൃഗചന്ത നടക്കും.പി.ജെ.ജോസഫ് എം.എൽ.എ.യാണ് ചന്ത ഉദ്ഘാടനംചെയ്തത്. വിലപേശി അദ്ദേഹം ഒരു കറവയാടിനെയും വാങ്ങി. ഉദ്ഘാടനദിവസംതന്നെ നിരവധിപ്പേർ വളർത്തുമൃഗങ്ങളുമായെത്തി. പോത്ത്, എരുമ, ആട്, കിടാരികൾ, പോത്തിൻകിടാക്കൾ തുടങ്ങിയവയെയാണ് പ്രധാനമായും വില്പനയ്ക്കായെത്തിച്ചത്.എല്ലാ വ്യാഴാഴ്ചയും രാവിലെ ആറുമുതൽ 10 വരെയാണ് ചന്ത നടക്കുന്നത്. അടുത്ത വ്യാഴാഴ്ചമുതൽ കൂടുതൽ മൃഗങ്ങളെ ചന്തയിലെത്തിക്കും.കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അധ്യക്ഷനായി. എം.ജെ.ജേക്കബ്, രാജീവ് പുഷ്പാംഗദൻ, എം.സി.മാത്യു, സണ്ണി തെക്കേക്കര, ജേക്കബ് മാത്യു, അലോഷി ജോസഫ്, എ.ഡി.ഗോപിനാഥൻ നായർ, വി.പി.സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/7mmWEwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/8GLBvQAA

📲 Get Idukki News on Whatsapp 💬