വിശാലബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കരുത്- ജസ്റ്റിസ് കെ. ടി തോമസ്‌

  |   Keralanews

കോട്ടയം: സുപ്രീംകോടതിശബരിമല യുവതീ പ്രവേശനവിധിയുടെ പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചത് അസാധാരണമാണെന്ന് റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. വിശദമായ പരിശോധന ആവശ്യമായതിനാലാണ് വിശാല ബെഞ്ചിലേക്ക് വിഷയം കൈമാറിയതെന്നും വിശാല ബെഞ്ചിന്റെ തീരുമാനം വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് ഭംഗിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട്പറഞ്ഞു.

പുനഃപരിശോധനാ ഹർജികൾ സാധാരണ ഗതിയിൽ തള്ളാറാണ് പതിവെന്നും അഞ്ചംഗബെഞ്ചിന്റെ വിധിയോട് വിയോജിപ്പുള്ളവർ ഉള്ളതു കൊണ്ടാണ് ഏഴംഗബെഞ്ചിന് വിട്ടതെന്നും അതിനാൽ തീരുമാനമായതായി കണക്കാക്കാനാവില്ലെന്നും റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസ് പ്രതികരിച്ചു.

യുവതീപ്രവേശനവിധിയിൽ നിലവിൽ സ്റ്റേയില്ലെന്നും എന്നാൽ പുനഃപരിശോധനാഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്കിരിക്കുന്നതിനാൽ യുവതീപ്രവേശനം അനുവദിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം വരുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Retired Justice KT Thomas responds to the decision of SC on Sabarimala issue...

ഫോട്ടോ http://v.duta.us/sJIH9wAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DNw5mgAA

📲 Get Kerala News on Whatsapp 💬