വാഹനയാത്രക്കാർ സൂക്ഷിക്കുക, അല്ലെങ്കിൽ കനാലിൽ വീഴും

  |   Kottayamnews

ഏറ്റുമാനൂർ: വെമ്പള്ളി-കടപ്പൂർ റോഡിൽ ദേവീക്ഷേത്രത്തിനുസമീപം എം.വി.ഐ.പി. കനാലിനോടുചേർന്ന് സംരക്ഷണഭിത്തിയില്ലാത്തത് അപകടക്കെണിയാകുന്നു. കനാലിന്റെ മറ്റുഭാഗങ്ങളിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും റോഡരികിൽ 100 മീറ്ററോളമുള്ള ഈഭാഗം അധികൃതർ അവഗണിക്കുകയാണ്.

രണ്ട് സ്വകാര്യബസ് ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ടിപ്പർലോറികൾ അതിവേഗത്തിൽ പായുന്ന റോഡുകൂടിയാണിത്. രണ്ടുവാഹനം ഒരുമിച്ചുവന്നാൽ സൈക്കിൾയാത്രക്കാർവരെ അപകടത്തിൽപ്പെടും. വഴിയാത്രക്കാർ കനാലിൽ വീഴുന്നത് പതിവായതോടെ തൊട്ടടുത്ത താമസക്കാരനായ കളപ്പുരയ്ക്കൽ അപ്പുക്കുട്ടൻ നായർ കനാലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവർ വന്ന് സ്ഥലത്ത്പരിശോധന നടത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. റോഡ് അടുത്തകാലത്ത്് പി.ഡബ്ള്യു.ഡി. ഏറ്റെടുത്തു. റോഡിന് സംരക്ഷണഭിത്തിയോ ക്രാഷ്ഗാർഡുകളോ സ്ഥാപിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്....

ഫോട്ടോ http://v.duta.us/sk-tCQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/SENcqQAA

📲 Get Kottayam News on Whatsapp 💬