ശബരിമല തീർഥാടനം: മൂന്ന് താത്കാലിക പോലീസ് സ്റ്റേഷനുകൾ

  |   Pathanamthittanews

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ തീർഥാടനം ഒരുക്കുന്നതിനുമായി മൂന്ന് താത്കാലിക പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. ശബരിമല സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിലാണ് താത്കാലിക പോലിസ് സ്റ്റേഷൻ പ്രവർത്തിക്കുക.

വടശേരിക്കരയിൽ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓരോ സ്റ്റേഷനിലും ഒരു എസ്.ഐ, 30 പോലിസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

സന്നിധാനത്ത് പ്രവർത്തിക്കുന്ന സ്റ്റേഷന്റെ പരിധി അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയാണ്. അനധികൃത കച്ചവടം തടയൽ, തീർഥാടകരുടെ സുരക്ഷ, ക്രമസമാധാനം എന്നിവയ്ക്കാണ് മുൻതൂക്കം. അട്ടത്തോട്, ഇലവുങ്കൽ-കണമല പാലം അടങ്ങിയതാണ് നിലയ്ക്കൽ സ്റ്റേഷൻ പരിധി. കുമ്പളാംപൊയ്ക മുതൽ രാജാംപാറ വരെയാണ് വടശേരിക്കര സ്റ്റേഷന്റെ പരിധി. മണ്ഡലകാല തീർഥാടനം ആരംഭിക്കുന്നതോടെ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും.

Content Highlights:Sabarimala Pilgrinage, 3 temporary Police Station...

ഫോട്ടോ http://v.duta.us/JW3ypAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sxB5hQAA

📲 Get Pathanamthitta News on Whatsapp 💬